ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രളയ സഹായമായി വയനാടിനു അനുവദിച്ചിരുന്ന 125000 രൂപ എട്ടു പേര്‍ക്കായി സാമൂഹിക ,മത നേതാക്കളുടെ സാനൃതൃത്തില്‍ വീതിച്ചു നല്‍കി ,അബ്രഹാം കണ്ണാംപറമ്പില്‍ പുല്‍പള്ളി 50000 രൂപ .നാലുവര്‍ഷമായി തളര്‍ന്നു കിടക്കുന്ന ബാബു 25000 രൂപ .വേലായുധന്‍ 10000 രൂപ . വെങ്കിടേഷ് 10000 രൂപ .യേശു ഉണ്ണികൃഷ്ണന്‍ 7000 രൂപ. ഉഷ ബാബു 8000 രൂപ. പ്രീജ 5000 രൂപ .പ്രിജിഷ് സന്തോഷ്കുമാര്‍ 1000 രൂപ എന്നിങ്ങനെയാണ് 1250000 രൂപയുടെ സഹായം വീതിച്ചു നല്‍കിയത് ഇവര്‍ക്ക് സഹായം എത്തിച്ചുകൊടുക്കാന്‍ സഹായിച്ചത് ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസ് (വയനാട് സജി )യാണ്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രളയ സഹായമായി യു കെ മലയാളികളില്‍നിന്നും ശേഖരിച്ച 3174 പൗണ്ട് ( 2,78000 രൂപ) യില്‍ 125000 രൂപ മലപ്പുറം ,കവളപ്പാറയിലും, ,125000 രൂപ വയനാട്ടിലും 28000 രൂപ ഇടുക്കിയിലും നല്‍കാനാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മറ്റി തീരുമാനിച്ചിരുന്നത് . അതില്‍ കവളപ്പാറയിലെയും ഇടുക്കിയിലെയും കഴിഞ്ഞ ദിവസം സാമൂഹിക പ്രവര്‍ത്തകരുടെ സാനൃതൃത്തില്‍ തുകകള്‍ വിതരണം ചെയ്തിരുന്നു അതിന്റെ വാര്‍ത്തയും പ്രസിധികരിച്ചിരുന്നു .
കവളപ്പാറയില്‍ നല്‍കിയ സഹായം മൂന്ന് കുടുംബങ്ങള്‍ക്ക് വീതിച്ചു ബഹുമാനപ്പെട്ട പോത്തുകല്‍ പഞ്ചായത്ത് പ്രസിഡണ്ട് കരുണാകരന്‍ പിള്ള കൈമാറി . വസന്ത 50000 രൂപ ,സീന 50000 രൂപ,അല്ലി ജെനിഷ് 25000 എന്നിങ്ങനെയാണ് സഹായം നല്‍കിയത്. പഞ്ചായത്ത് പ്രസിഡണ്ടുമായി ആലോചിച്ചാണ് അര്‍ഹതപ്പെട്ടവരെ കണ്ടെത്തിയത് .അവിടെ പണം എത്തിച്ചുകൊടുക്കുവാന്‍ സഹായിച്ചത് ബെര്‍മിങ്ങമില്‍ താമസിക്കുന്ന സുനില്‍ മേനോന്റെ ഭാരൃപിതാവ് നിലബൂര്‍ സ്വദേശി വാസുദേവന്‍ നായരാണ് ,അദേഹവും പരിപാടിയില്‍ പങ്കെടുത്തു
ഇടുക്കിയില്‍ കഴിഞ്ഞ പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ട ഇടുക്കി, മഞ്ഞപ്പാറ സ്വദേശി മാനുവല്‍ ആക്കതോട്ടിയില്‍ , കൃാന്‍സര്‍ രോഗിയായ തടിയംമ്പാട്് സ്വദേശി ബേബി പുളിക്കല്‍ എന്നിവര്‍ക്ക് 14000 രൂപ വീതം സാമൂഹിക പ്രവര്‍ത്തകരുടെ സാനൃതൃത്തില്‍ ഇന്നലെ കൈമാറി .
പ്രളയവുമായി ബന്ധപ്പെട്ടു ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്‍റെ സഹായം ഇതുവരെ ആവശൃപ്പെട്ട എല്ലാവര്ക്കും ചെറുതെങ്കിലും സഹായം ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതില്‍ സന്തോഷമുണ്ട് .ഈ എളിയ പ്രവര്‍ത്തനത്തില്‍ ഞങളെ സഹായിച്ച എല്ലാവരോടും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ് .ഞങ്ങള്‍ ജാതി ,മത ,വര്‍ഗ്ഗ,വര്‍ണ്ണ ,സ്ഥലകാല വൃതൃാസമില്ലാതെയാണ് ആളുകളെ സഹായിച്ചുകൊണ്ടിരിക്കുന്നത് .
.
ഞങ്ങൾ ഇതു വരെ ഏകദേശം 75 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് ,ഞങ്ങള്‍ സുതാര്യവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നിങ്ങള്‍ നല്‍കിയ അംഗികാരമായി ഞങള്‍ ഇതിനെ കാണുന്നു
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്, ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്.,
ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിധികരിച്ചിട്ടുണ്ട്
ഭാവിയിലും ഞങ്ങള്‍ നടത്തുന്ന എളിയ പ്രവര്‍ത്തനത്തിന് നിങളുടെ സഹായങ്ങള്‍ നല്‍കണമെന്ന് അപേക്ഷിക്കുന്നു.
ടോം ജോസ് തടിയംമ്പാട്
Leave a Reply