ഐപ്പുചേട്ടന്റെ ദയനീയാവസ്ഥ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് പുറത്തുകൊണ്ടുവന്നപ്പോൾ നാട്ടുകാരും ഇളകി . ഇതുവരെ 3073 പൗണ്ട് ലഭിച്ചു, ചാരിറ്റി വരുന്ന മാസം 10 വരെ തുടരുന്നു . ഹെയർഫീൽഡ് ലണ്ടൻ ലേഡി ഓഫ് റോസറി നൈറ്റ് വിജിൽ ഗ്രൂപ്പ് 45000 രൂപയുടെ സാധനങ്ങൾ വാങ്ങിനൽകും.

November 29 09:25 2019 Print This Article

ടോം ജോസ് തടിയംപാട്

പ്രായം ചെന്ന മാതാപിതാക്കൾ മഴനനഞ്ഞും വെയിലടിച്ചും ഷുദ്രജീവികളെ ഭയപ്പെട്ടും കഴിഞ്ഞുകൂടുന്ന വാർത്ത ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധികരിച്ചു കഴിഞ്ഞപ്പോളാണ് നാട്ടിലുള്ളവർപോലും ഐപ്പു ചേട്ടന്റെ ദയനീയാവസ്ഥയറിഞ്ഞത്. ഇന്ന് നാട്ടിലെ സാമൂഹികപ്രവർത്തകർ വാർഡ് മെമ്പറുടെ വീട്ടിൽ കൂടി ഐപ്പു ചേട്ടനു വീട് പണിതുകൊടുക്കാൻ എല്ലാ പിന്തുണയും നൽകി കൂടതെ ഐപ്പു ചേട്ടന്റെ ഇടവകയായ വിമലഗിരി പള്ളിവികാരിയും ,തടിയംപാട് ഫാത്തിമമാതാ പള്ളിവികാരിയും എല്ലാപിന്തുണയും അറിയിച്ചിട്ടുണ്ട് .
കഴിഞ്ഞ ദിവസം Harefiled London Lady of Rosary night vigil group 45000 രൂപയുടെ വീടുപണിയാനുള്ള സാധനങ്ങൾ വാങ്ങി നൽകാമെന്ന് ഞങളെ അറിയിച്ചിട്ടുണ്ട് .അവരെ പ്രതിനിധികരിച്ചു ജോമോൻ മാത്യു കൈതാരമാണ് ഞങ്ങളുമായി ബന്ധപ്പെട്ടത് .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 3073 പൗണ്ട് ലഭിച്ചു, ചാരിറ്റി വരുന്ന മാസം 10 വരെ തുടരുന്നു .നിങ്ങളെകൊണ്ട് കഴിയുന്ന സഹായം നൽകുക ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു വിശദമായ സ്റ്റേറ്റ്മെന്റ് പണം നൽകിയ എല്ലാവർക്കും അയച്ചു കൊടുത്തിട്ടുണ്ട് ലഭിക്കാത്തവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക

ഈ ക്രിസ്തുമസ് കാലത്തു ക്രിസ്തു ജനിച്ച കാലിതൊഴുത്തിനേക്കാൾ മോശമായ രീതിയിൽ കിടക്കുന്ന വീട്ടിൽ താമസിക്കുന്ന ഈ പ്രായം ചെന്ന മാനുഷ്യരെസഹായിക്കാൻ നമുക്ക് കൈകോർക്കാം

ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles