ടോം ജോസ് തടിയംപാട്

രണ്ടു കന്യാസ്ത്രീകളു ള്ള ഒരു കുടുബത്തിലെ മാതാപിതാക്കൾക്ക് വീടുപണിതു നൽകുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിയെ വിമർശിച്ചു എന്തുകൊണ്ട് മഠംകാർ ഇവരെ സഹായിക്കുന്നില്ല എന്ന് ചോദ്യം ആളുകൾ ചോദിക്കുന്നത് കണ്ടു ,മാനസിക പ്രശ്നങ്ങളുള്ള മാതാവിനെ ചികിൽസിക്കാൻ അവർ ഒരുപാടു പണം നൽകി ഇവർക്ക് ഭക്ഷണം നൽകുന്നത് മഠമാണ് വീടുപണിയാനും അവർ സഹായിച്ചിരുന്നു. പക്ഷെ പലകാര്യങ്ങൾ കൊണ്ട് അത് നടന്നില്ല അതിനു ദയവായി അവരെ കുറ്റം പറയരുത് .
ഇന്ന് നാട്ടിൽ സത്യസന്ധമായി ആളുകളെ സഹായിക്കുന്ന വീട് ഇല്ലാത്തവർക്ക് നാലു വീടുകൾ നിർമിച്ചു നൽകിയ വിജയൻ കൂറ്റൻതടത്തിലും ,തോമസും, അമ്പഴക്കാട്ടു ഐപ്പ് ചേട്ടന്റെ വീട്ടിൽ ചെന്ന് കണ്ടിട്ട് അവർ പറഞ്ഞ വാക്കുകൾ ദയനീയമായിരുന്നു കഴിഞ്ഞ പ്രളയകാലത്തു മേൽക്കൂര കാറ്റുകൊണ്ടുപോയ വീട്ടിൽ രാത്രിയിൽ ഓടുകൾ താഴേക്ക് അടർന്നു വീഴുന്നു, ഇഴ ജന്തുക്കൾ വീട്ടിനുള്ളിൽ വിഹരിക്കുന്നു നമ്മൾ എന്തെങ്കിലും ചെയ്തേ മതിയാകു .അവർ എടുത്തയച്ച ഫോട്ടോയാണ് ഇവിടെ പ്രസിദ്ധികരിച്ചിരിക്കുന്നത്.

മൂന്നരലക്ഷം രുപയുണ്ടെങ്കിൽ വീട് പുതുക്കി പണിയാം എന്നാണ് അവർ അറിയിച്ചത് . ഏറ്റവും വലിയ പ്രശ്‌നം പണിയുന്നതിനു വേണ്ടിയുള്ള സാധനങ്ങൾ തലച്ചുമട്ടിലെ വീട്ടിൽ എത്തിക്കാൻ കഴിയു എന്നതാണ് .അതിനാണ് വലിയ ചെലവ് വേണ്ടിവരിക .നാട്ടുകാർ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട് എന്നാണ് അവർ അറിയിച്ചിരിക്കുന്നത് .ദയവായി നിങൾ സഹായിക്കുക .
കന്യാസ്ത്രീകളായ മക്കൾ മാതാപിതാക്കളെ കാണാൻ വീട്ടിൽ വന്നാൽ അവർക്കു സുരക്ഷിതമായി വാതിലടച്ചു കിടക്കാൻ ഒരു വീട് നിർമ്മിച്ചു നൽകാൻ നമുക്ക് കഴിയില്ലേ?

ഇതുവരെ 1100 പൗണ്ട്‌ ലഭിച്ചു ,കന്യാസ്ത്രീകളുടെ മാതാപിതാക്കൾക്ക് വീട് എന്ന സ്വപ്നം സാക്ഷാൽകരിക്കുമെന്നു പ്രതീക്ഷിക്കാം .ചാരിറ്റിക്ക് നല്ലപ്രതികരണമാണ് ലഭിക്കുന്നത് ,ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു .വിശദമായ സ്റ്റേറ്റ്മെന്റ് അറിയാവുന്ന എല്ലാവർക്കും അയച്ചിട്ടുണ്ട് .കിട്ടാത്തവർ താഴെ കാണുന്ന ടോം ജോസ് തടിയംപാടിന്റെ ഫോൺ നമ്പറിൽ ദയവായി വിളിക്കണമെന്നു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കൺവീനർ സാബു ഫിലിപ്പ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ ക്രിസ്തുമസ് കാലത്തു ക്രിസ്തു ജനിച്ച കാലിതൊഴുത്തിനേക്കാൾ മോശമായ രീതിയിൽ കിടക്കുന്ന വീട്ടിൽ താമസിക്കുന്ന കന്യാസ്ത്രീകളുടെ മാതാപിതാക്കൾക്ക് മഴനനയാതെ കിടക്കാൻ ഒരു വീട് നിർമിച്ചുകൊടുക്കാൻ യു കെ മലയാളികളുലൂടെ മനസ് അലിഞ്ഞാൽ മാത്രമേ കഴിയു, നിങ്ങൾ കൈവിടരുത് .

ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു.
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..