ശക്തമായ മഴ തുടരുകയാണ്.അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. ഓറഞ്ച് അലര്‍ട്ട് നല്‍കി ഇനിയുള്ള മഴയുടെ അടിസ്ഥാനത്തിലായിരിക്കും റെഡ് അലര്‍ട്ട് നല്‍കുക. എന്നാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ അനുമതി കിട്ടേണ്ട താമസം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അലോഷ്യസ് പോള്‍ ആ നിമിഷം ബട്ടണ് അമര്‍ത്തും.ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ഉത്തരവാദപ്പെട്ട നിമിഷങ്ങളാണ് എത്തിയിരിക്കുന്നതെന്ന് അലോഷ്യസ് പറയുന്നു.   അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ അലോഷ്യസ് പോള്‍ രാവും പകലും ഇന്ത്യയിലെതന്നെ അതിപ്രധാനമായ ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ക്കു മുകളിലൂടെ സഞ്ചരിച്ച്‌ ഓരോ നിമിഷവും ജലനിരപ്പ് നിരീക്ഷിക്കുകയാണ്.

1992 മുതല്‍ ഇലക്‌ട്രിസിറ്റി ബോര്‍ഡില്‍ എന്‍ജിനിയറായ ഏറ്റുമാനൂര്‍ കാണക്കാരി ചേരാടിയില്‍ അലോഷ്യസ് പോളിനാണ് ഇടുക്കി പദ്ധതിയിലെ ചെറുതോണിയുടെ മേല്‍നോട്ട ചുമതല. 1972ല്‍ തുംഗഭദ്ര സ്റ്റീല്‍ കമ്ബനി നിര്‍മിച്ചു നല്‍കിയ 40 അടി ഉയരമുള്ള അഞ്ച് ഉരുക്കു ഷട്ടറുകളും ഉരുക്കുകൊണ്ടുള്ള വടവും ഗ്രീസ് പൂശി ഏതു നിമിഷവും ഉയര്‍ത്താവുന്ന രീതിയില്‍ തയാറാക്കി നിര്‍ത്തിയിരിക്കുന്നു.

അണക്കെട്ടിനു മുകളിലെ ഷട്ടര്‍ ഹൗസിലാണ് അഞ്ചു ഷട്ടറുകളുടെയും സ്വിച്ച്‌. വൈദ്യുതി വകുപ്പിന്റെയും ഇടുക്കി കളക്ടറുടെയും അനുമതിയുണ്ടായാല്‍ സ്വിച്ച്‌ അമര്‍ത്തി മൂന്നാമത്തെ ഷട്ടര്‍ ഒരു സെന്റിമീറ്റര്‍ ഉയര്‍ത്തും. നടുവശത്തെ സ്പില്‍വേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ കുതിച്ചുപായും. മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടോ മൂന്നോ സെന്റിമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തും. അതേസമയം, താഴ്വാരങ്ങളില്‍ ചെറുതോണി പുഴയിലൂടെ വെള്ളത്തിന്റെ ഒഴുക്ക് സുരക്ഷിതമായ പാതയിലാണോ എന്ന് ഉറപ്പുവരുത്തും.

ചെറുതോണി അണക്കെട്ടിനു താഴെ ചെറുതോണി കവലയിലെ പാലവും ബസ് സ്റ്റാന്‍ഡും മുങ്ങാതെ മൂന്നു കിലോമീറ്റര്‍ ഒഴുകി വെള്ളക്കയത്തുള്ള പെരിയാറ്റില്‍ അണക്കെട്ടിലെ വെള്ളം എത്തിച്ചേരുന്നതുവരെ അലോഷ്യസിന് ആകാംക്ഷയുടെ നിമിഷങ്ങളാണ്. ആകാശച്ചിത്രങ്ങളും പ്രദേശത്തിന്റെ ഘടനയും ശാസ്ത്രീയമായി അപഗ്രഥിച്ച്‌ ഷട്ടറുകളിലേക്കും സ്വിച്ച്‌ ബോര്‍ഡിലേക്കും കണ്ണുകള്‍ പരതി അലോഷ്യസ് അണക്കെട്ടിനു മുകളില്‍ കാത്തുനില്‍ക്കുന്നു.

എന്നാൽ ഇതേ സമയം തിരദേശത്തെ സ്ഥിതിയും ശാന്തമല്ല. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തുീ, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുത്. ഈ മുന്നറിയിപ്പ് ഇന്ന് ഉച്ചക്ക് രണ്ട് മുതല്‍ അടുത്ത 24 മണിക്കൂറിലേക്ക് ബാധകമായിരിക്കും.

2.8 മുതല്‍ 3 .2 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. അതിനാല്‍ മീന്‍പിടുത്തക്കാരും തീരദേശനിവാസികളും മുന്നറിയിപ്പുകളില്‍ ജാഗ്രത പാലിക്കണം .

1വേലിയേറ്റ സമയത്തു തിരമാലകള്‍ തീരത്തു ശക്തി പ്രാപിക്കുവാനും അത് ആഞ്ഞു അടിക്കുവാനും സാധ്യതയുണ്ട് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2 . തീരത്തു ഈ പ്രതിഭാസം കൂടുതല്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ തീരത്തിനോട് ചേര്‍ന്ന് മീന്‍പിടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കേണ്ടതാണ്.

3 . ബോട്ടുകള്‍ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാന്‍ നങ്കൂരമിടുമ്പോള്‍ അവ തമ്മില്‍ ഒരു നിശ്ചിത അകലം പാലിക്കേണ്ടതാണ്

4 . തീരങ്ങളില്‍ ഈ പ്രതിഭാസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാല്‍ വിനോദ സഞ്ചാരികള്‍ കടല്‍ കാഴ്ച്ച കാണാന്‍ പോകരുതെന്ന് നിര്‍ദ്ദേശം ഉണ്ട് .

5. ബോട്ടുകള്‍ തീരത്തു നിന്ന് കടലിലേയ്ക്കും കടലില്‍ നിന്ന് തീരത്തിലേയ്ക്കും കൊണ്ടുപോകുന്നത് ഒഴിവാക്കുക

മത്സ്യത്തൊഴിലാളികള്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുത്. ഈ മുന്നറിയിപ്പ് ഇന്ന് രണ്ട് മുതല്‍ അടുത്ത 24 മണിക്കൂറിലേക്ക് ബാധകമായിരിക്കും