മെയ് നാല് (ശനിയാഴ്ച) ബര്‍മിംഗ്ഹാമില്‍ വെച്ചു നടത്തപ്പെടുന്ന എട്ടാമത് ഇടുക്കി ജില്ലാ സംഗമത്തിന് എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയായി

മെയ് നാല് (ശനിയാഴ്ച) ബര്‍മിംഗ്ഹാമില്‍ വെച്ചു നടത്തപ്പെടുന്ന എട്ടാമത് ഇടുക്കി ജില്ലാ സംഗമത്തിന് എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയായി
May 03 06:38 2019 Print This Article

ജസ്റ്റിന്‍ ഏബ്രഹാം

ഹൈറേഞ്ചും, ലോ റേഞ്ചും ഉള്‍പ്പെട്ട ഇടുക്കി ജില്ല. ഹൈറേഞ്ചിന്റെ മനോഹാരിതയും, മൊട്ടക്കുന്നുകളും, താഴ്‌വാരങ്ങളും, സുഗന്ധ വ്യഞ്ജനങ്ങളുടെ പറുദീസയും ലോകഭൂപടത്തില്‍ ഇടം നേടിയ മനോഹരമായ ഇടുക്കി ആര്‍ച്ച് ഡാം ജലസംഭരണിയും നമ്മുടെ മാത്രം അഭിമാനമായ മൂന്നാറും, തേക്കടി ജലാശയവും, വിവിധ ഭാഷയും, സംസ്‌കാരവും ഒത്തു ചേര്‍ന്ന ഇടുക്കി ജില്ലയിലെ മക്കളുടെ സ്‌നേഹകൂട്ടായ്മക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. യുകെയിലെ അറിയപ്പെടുന്ന സംഘടനയും, യുകെയിലുള്ള ഇടുക്കിക്കാരുടെ അഭിമാനമായ ഇടുക്കി ജില്ലാ സംഗമത്തിന്റെ എട്ടാമത് സ്‌നേഹക്കൂട്ടായ്മ മെയ് മാസം നാലാം തീയതി വുള്‍വര്‍ഹാംപ്ടണില്‍ വെച്ച് രാവിലെ 9 മണി മുതല്‍ നടത്തപ്പെടുന്നു.

ഇടുക്കി ജില്ലക്കാരായ പ്രവാസികളുടെ ഈ സ്‌നേഹക്കൂട്ടായ്മ എല്ലാ വര്‍ഷവും ഭംഗിയായി നടത്തി വരുന്നതും യുകെയിലും ജന്‍മ നാട്ടിലും നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനത്തിനും, ആന്യദേശത്ത് ആണങ്കിലും പിറന്ന മണ്ണിനോടുള്ള സ്‌നേഹം മറക്കാതെ നിലനിര്‍ത്തുന്നതിലും, ഇതില്‍ മതവും, രാഷ്ട്രീയവും നോക്കാതെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതില്‍ ഇടുക്കി ജില്ലയില്‍ വിവിധ മത, രാഷ്ടിയ നേത്വത്തിന്റെ പ്രശംസക്ക് കാരണമാകുവാന്‍ ഇടുക്കി ജില്ലാ സംഗമത്തിന് കഴിഞ്ഞിട്ടുണ്ട്. മെയ് നാലിന് നടക്കുന്ന ഈ സ്‌നേഹ കൂട്ടായ്മക്ക് നിരവധി ജനപ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്നു കഴിഞ്ഞു.

കണ്‍വീനര്‍ ബാബു തോമസിന്റെ നേത്യത്തിലുള്ള ഈ വര്‍ഷത്തെ കമ്മറ്റിയുടെ കൂട്ടായ പ്രവര്‍ത്തന ഫലമായി ഇടുക്കി ജില്ലാ സംഗമം എന്ന സ്‌നേഹ കൂട്ടായ്മയെ കൂടുതല്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുവാന്‍ സാധിച്ചു. ഈ വര്‍ഷം ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി 8250 പൗണ്ടാണ് ലഭിച്ചത്. ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്തില്‍ ഈ വര്‍ഷം മൂന്ന് വീടുകള്‍ നാട്ടില്‍ പണിത് കൊണ്ടു ഇരിക്കുകയും കഴിഞ്ഞ വര്‍ഷം പണി തുടങ്ങിയ ഒരു വീടിന്റെ പണി ഏകദേശം പൂര്‍ത്തിയാകുകയും ചെയ്തു കഴിഞ്ഞു. ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്തില്‍ നടത്തി വരുന്ന ഓള്‍ യുകെ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ യു കെയിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നാണ്. അതാത് വര്‍ഷങ്ങളില്‍ തിരെഞ്ഞ് എടുത്ത കമ്മറ്റിക്കാരുടെയും, മറ്റ് അംഗങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനഫലമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വിജയങ്ങള്‍ക്ക് എല്ലാം കാരണം.

ഈ വര്‍ഷത്തെ സംഗമം മുന്‍ വര്‍ഷങ്ങളിലെ പോലെ ഇടുക്കി ജില്ലക്കാരുടെ ഒത്തുചേരലിനും, സൗഹ്യദം പുതുക്കുന്നതിനും ഉപരിയായി യുകെയിലെ ഏറ്റവും വലിയ ചാരിറ്റി സ്ഥാപനമായ ക്യാന്‍സര്‍ റിസര്‍ച്ചുമായി ചേര്‍ന്ന് ക്യാന്‍സര്‍ എന്ന മാരക രോഗത്താല്‍ കഷ്ടപ്പെടുന്ന നിരവധി രോഗികള്‍ക്ക് ഒരു ചെറിയ സഹായം ചെയ്യാന്‍ കൂടിയുള്ള ഒരവസരം കൂടിയാണ് ഈ കൂട്ടായ്മ. അന്നേ ദിവസം മുതിര്‍ന്നവരുടെയും, കുട്ടികളുടെയും വസ്ത്രങ്ങള്‍ എത്തിക്കുക വഴി, ക്യാന്‍സര്‍ റിസേര്‍ച്ചിന് ഒരു ബാഗിന് മുപ്പത് പൗണ്ട് നമ്മുക്ക് സംഭാവന കൊടുക്കുവാന്‍ സാധിക്കും

മെയ് നാലിനു നടക്കുന്ന ഈ സംഗമത്തിന് ഇടുക്കിയുടെ തനതു വിഭവസമര്‍ഥമായ ഭക്ഷണങ്ങള്‍ യു കെയിലെ പ്രശസ്തമായ കേറ്ററിങ്ങ് സ്ഥാപനമായ ചിന്നാസ് കേറ്ററിംങ്ങ് നോട്ടിങ്ങ്ഹാം നമ്മള്‍ക്കായി ഒരുക്കി ഇടുക്കി ജില്ലാ സംഗമം നിങ്ങള്‍ ഒരോരുത്തരെയും വുള്‍വര്‍ഹാംപ്ടണിലെയ്ക്ക് സ്വാഗതം ചെയ്യുന്നു.

ഈ കൂട്ടായ്മ നമ്മുടെ ജില്ലയുടെ പാര്യമ്പര്യവും, ഐക്യവും, സ്‌നേഹവും പരിപോഷിപ്പിക്കുന്നതിനും വിവിധ പ്രദേശത്തുള്ളവര്‍ തമ്മില്‍ കുശലം പറയുന്നതിന്നും,നമ്മുടെ കുട്ടികളുടെ കലാ – കായിക കഴിവുകള്‍ പ്രാല്‍സാഹിപ്പിക്കാനുമുള്ള ഒരു ദിവസമാണ് നമ്മുടെ ഈ കൂട്ടായ്മ. ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും അസ്വാദ്യകരമാക്കാന്‍ എല്ലാ ഇടുക്കിക്കാരും നമ്മുടെ ഈ കൂട്ടായ്മയിലെയ്ക്ക് കടന്നു വരാന്‍ ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഹാര്‍ദവമായി നിങ്ങള്‍ ഏവരെയും ക്ഷണിക്കുന്നൂ.

വേദിയുടെ അഡ്രസ്,

community centre –
Woodcross Lane
Bliston,
Wolverhampton.
BIRMINGHAM
WV14 9BW.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles