എട്ടാമത് ഇടുക്കി ജില്ലാ സംഗമം എന്ന സ്‌നേഹക്കൂട്ടായ്മ യുകെയുടെ നാനാ ഭാഗത്ത് നിന്നും എത്തിയ നിരവധി ഇടുക്കി ജില്ലക്കാരുടെ സഹകരണത്തോടെ ആഘോഷമായി കൊണ്ടാടി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതേകിച്ച് സ്‌കോട്ട്‌ലന്റ്, വെയില്‍സ്, ലണ്ടന്‍, പോഡ്‌സ്‌മോത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഇടുക്കി ജില്ല എന്ന വികാരം ഉള്‍കൊണ്ട് വൂള്‍വര്‍ഹാംപ്ടണില്‍ നിരവധി ആളുകള്‍ കുടുംബ സമേതം എത്തിചേര്‍ന്നു. രാവിലെ കൃത്യം പത്ത് മണിയോടുകൂടി രജിസ്േ്രടഷന് തുടക്കമായി. അതിന് ശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ക്ക് തുടക്കമായി.
പന്ത്രണ്ട് മണിയോടുകൂടി ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ ബാബു തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലിയോണ റോയി, റയിന റോയി എന്നിവരുടെ പ്രാര്‍ത്ഥനാഗാനത്തോടെ പൊതുയോഗം ആരംഭിച്ചു. മുന്‍ കണ്‍വീനര്‍ പിറ്റര്‍ താനോലില്‍ വിശിഷ്ടാതിഥികളെയും, ഏവരെയും സ്വാഗതം ചെയ്തു. തുടര്‍ന്ന് നാട്ടില്‍ നിന്നും എത്തിയ മാതാപിതാക്കള്‍, സ്വന്തം ശരീരം മറ്റുള്ളവര്‍ക്കും പകുത്തു നല്‍കി നമുക്ക് ഏവര്‍ക്കും മാതൃകയായ നമ്മുടെ സ്വന്തം അസി ചേട്ടന്‍ (ഫ്രാന്‍സിസ് കവളക്കാട്) കണ്‍വീനര്‍ ബാബു തോമസ്, ഫാ: റോയി കോട്ടക്കാപ്പുറം, മറ്റ് ജോയിന്റ് കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന്
ഭദ്രദീപം കൊളുത്തി ഉല്‍ഘാടനം ചെയ്തു. കണ്‍വീനര്‍ ബാബു തോമസ് അധ്യക്ഷ പ്രസംഗം നടത്തി,
നാട്ടില്‍ നിന്നും ഇവിടെ എത്തിച്ചേര്‍ന്ന മാതാപിതാക്കള്‍ക്കുവേണ്ടി തോമസ് എബ്രഹാം, സംഗമം രക്ഷാധികാരി ഫാദര്‍: റോയി കോട്ടക്കപ്പുറം, ജോയിന്റ് കണ്‍വീനര്‍ ജസ്റ്റിന്‍ എബ്രഹാം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നൂ. ജോയിന്റ് കണ്‍വീനര്‍ റോയി മാത്യു കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു മാഞ്ചസ്റ്ററില്‍ നിന്നുള്ള വിന്‍സി വിനോദിന്റെയും, മകന്‍ മാനുവല്‍ വിനോദിന്റെയും അവതരണം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഈ വര്‍ഷം 50-ാം പിറന്നാള്‍ ആഘോഷിച്ച അസിച്ചേട്ടന് ഒപ്പം ഈ മാസം ജന്‍മദിനം ആഘോഷിക്കുന്ന ഏവരും കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു.
വെല്‍ക്കം ഡാന്‍സോടു കൂടി കലാപരിപാടികള്‍ക്ക് തുടക്കമായി. യുകെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും വന്ന കുട്ടികളുടെയും, മുതിര്‍ന്നവരുടെയും നിരവധി പരിപാടികള്‍ സംഗമത്തിന് കൊഴുപ്പേകി. യുകെയിലെ പ്രശസ്ത കേറ്ററിംങ്ങ് സ്ഥാപനമായ ചിന്നാസ് കേറ്ററിംങ്ങ് നോട്ടിംഹ്ഹാംമിന്റെ സ്ഥാദിഷ്ടമായ ഭക്ഷണം ഏവരും ആവോളം ആസ്വദിച്ചു. കൂടാതെ കുട്ടികളുടെ സ്‌പെഷല്‍ മെനുവും ഉണ്ടായിരുന്നു. അതിനു ശേഷം പൊതുയോഗം കൂടി മുന്‍കണ്‍വീനറെയും കമ്മറ്റിക്കാരെയും അനുമോദിച്ചു, 2019- 20 ഇടുക്കി ജില്ലാ സംഗമത്തെ നയിക്കാനായി കണ്‍വീനറായി ജിമ്മി ജേക്കബിനെയും 15 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു. തുടര്‍ന്ന് വിലപിടിപ്പുള്ള മറ്റ് വിഭവങ്ങളുമായി വാശിയേറിയ ലേലം നടന്നു. റാഫിള്‍ ടിക്കറ്റ് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു.
ക്യാന്‍സര്‍ റിസേര്‍ച്ച് യു കെ യു മായി സഹകരിച്ച് 22 ഉപയോഗയോഗ്യമായ തുണികള്‍ നിറച്ച ബാഗുകള്‍ അന്നേ ദിവസം സ്വീകരിച്ചു. അത് മുന്‍ കണ്‍വീനര്‍ ബാബു തോമസ് പുതിയ കണ്‍വീനര്‍ ജിമ്മി ജേക്കബിന് കൈമാറി. അതു വഴി 660 പൗണ്ട് ക്യാന്‍സര്‍ റിസേര്‍ച്ച് യുകെക്ക് ഫണ്ട് കണ്ട് എത്തുവാന്‍ സാധിച്ചു.
മനോഹരമായ ഫോട്ടോകള്‍ എടുത്ത് പരിപാടികള്‍ കൂടുതല്‍ ഭംഗിയാക്കിയത് റെയിമണ്‍ഡ് മാത്യു മുണ്ടക്കാടന്‍ സണ്ടര്‍ലാന്റ് ആണ്. ജോയിന്റ് കണ്‍വീനര്‍ ബെന്നി മേച്ചേരില്‍ ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി. അടുത്ത വര്‍ഷം കൂടുതല്‍ ആവേശേത്തോടെ സംഗമത്തില്‍ എത്തിച്ചേരാം എന്ന പ്രതീക്ഷയോടു കൂടി എല്ലാവരും സ്വഭവനങ്ങളിലേക്ക് തിരിച്ചു.
Leave a Reply