ഇടുക്കി ജില്ലയില്‍ നിന്നും യു.കെയില്‍ പ്രവാസികളായി കഴിയുന്ന ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ (IJS) 2019-20 പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ കമ്മറ്റി നിലവില്‍ വന്നു. ബെര്‍മിംഹ്ഹാമില്‍ വെച്ച് നടന്ന പ്രൗഡഗംഭീരമായ എട്ടാമത് ഇടുക്കി ജില്ലാ സംഗമത്തില്‍ കവന്‍ട്രിയിലുഉള്ള ജിമ്മി ജേക്കപ്പിനെ കണ്‍വീനര്‍ ആയി തെരഞ്ഞെടുക്കപെട്ടു.

ജിമ്മി ജേക്കപ്പിന് ഒപ്പം നാല് ജോയിന്റ് കണ്‍വീനര്‍മാരെയും, പത്തോളം കമ്മറ്റി മെമ്പേഴ്‌സിനെയും തെരഞ്ഞെടുത്തു. യഥാക്രമം ജോയിന്റ് കണ്‍വീനര്‍മാരായി

വിന്‍സി വിനോദ്(മാഞ്ചസ്റ്റര്‍), സൈജൂ വേലംകുന്നേല്‍(ലിവര്‍പൂള്‍), സാന്റ്റോ ജേക്കബ്(ബര്‍മിംഹ്ഹാം), റോയി ജോസഫ്(പീറ്റര്‍ബ്രോ) തുടങ്ങിയവരും, കമ്മറ്റി മെമ്പര്‍മാരായി, ബാബു തോമസ്(നോര്‍ത്താംബറ്റണ്‍), ജസ്റ്റിന്‍ എബ്രഹാം(റോതര്‍ഹാം), റോയി മാത്യു(മാഞ്ചസ്റ്റര്‍), സിജോ വേലംകുന്നേല്‍(കോള്‍ചെസ്റ്റര്‍), ബെന്നി മേച്ചേരിമണ്ണില്‍(റെക്‌സാം), പീറ്റര്‍ താണോലി (വെയില്‍സ്), ജിന്റ്റോ ജോസഫ്(മാഞ്ചസ്റ്റര്‍), സിബി ജോസഫ്(ബാസില്‍ഡണ്‍), ജില്‍ജി ഇമ്മാനുവല്‍(ചെംസ് ഫോര്‍ഡ്), ബാലസജീവ് കുമാര്‍(കോള്‍ചെസ്റ്റര്‍) തുടങ്ങിയവരെയും തെരഞ്ഞെടുത്തു.

ഇടുക്കി ജില്ലാ സംഗമം എല്ലാ വര്‍ഷവും ക്രിസ്തുമസ് / ന്യൂ ഇയറിനോട് അനുബന്ധിച്ച് മാത്രമേ ചാരിറ്റി നടത്തുന്നുള്ളൂ. 8 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഈ സ്‌നേഹകൂട്ടായ്മ യു.കെയിലും, നാട്ടിലുമായി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇടുക്കി ജില്ലാ സംഗമം നടത്തി വരുന്നു. അതില്‍ നമ്മുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ്. ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്യത്വത്തില്‍ നാല് വീടുകളുടെ പണികള്‍ ഇപ്പോള്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്നു.

പരസ്പര സ്നേഹത്തിലും, വ്യക്തി ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയും, മതത്തിനും, രാഷ്ട്രീയത്തിനും മുന്‍ഗണന നല്‍കാതെ പൊതുവായ ചര്‍ച്ചകളില്‍ കൂടിയുള്ള പ്രവര്‍ത്തനമാണ് ഇടുക്കിജില്ലാ സംഗമത്തിന്റെ വിജയവും, ശക്തിയും. യു.കെയില്‍ പ്രവാസികളായി കഴിയുമ്പോള്‍ ഇടുക്കി ജില്ലക്കാരായവരുടെയും, മറ്റുള്ളവരുടെയും, വ്യക്തികളുടെയോ, കുടുംബത്തിന്റയോ ഏതെങ്കിലും തരത്തിലുള്ള അത്യാവശ്യ സാഹചര്യത്തില്‍ അവര്‍ക്ക് ഒരു സഹായത്തിനു കൈത്താങ്ങായി ഇടുക്കിജില്ലാ സംഗമം ഏപ്പോഴും കൂടെ ഉണ്ടായിരിക്കുമെന്നും, ഈ സ്‌നേഹ കൂട്ടായ്മ നല്ലരീതിയില്‍ ഓരോ വര്‍ഷം കഴിയും തോറും കൂടുതല്‍ ആവേശത്തോടെ മുന്നേറാന്‍ യു.കെയിലുള്ള എല്ലാ ഇടുക്കി ജില്ലക്കാരുടെയും സഹകരണം ഉണ്ടാകണം എന്ന് ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ ജിമ്മി ജേക്കപ്പ് അഭ്യര്‍ത്ഥിക്കുന്നു.