ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നാലാമത് ഓള്‍ യു.കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് ഫെബ്രുവരി 16ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ നോട്ടിംഗ്ഹാമില്‍ വെച്ച് നടക്കും. ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യ്ത 32 ടീമുകളാണ് മത്സരിക്കുന്നത്. യു.കെയിലുള്ള ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് തങ്ങളുടെ കഴിവ് മാറ്റുരക്കുന്നതിനും പ്രാത്സാഹിപ്പിക്കുന്നതിനും ഉള്ള ഒരു അവസരമാണ് ഇടുക്കി ജില്ലാ സംഗമം ഒരുക്കുന്നത്.
കഴിഞ്ഞ ഏഴു വര്‍ഷകാലമായി യു.കെയിലും, ഇടുക്കി ജില്ലയുടെ വിവിധ ഭാഗത്തും നിരവധി അശരണരും, നിരാലംബരുമായ നിരവധി വ്യക്തികള്‍ക്കും, കുടുംബങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, പ്രവാസികളായ നല്ല മനസുകളുടെ സഹായത്താല്‍ മനുഷ്യ സ്‌നേഹപരമായ പല നന്‍മ പ്രവൃത്തികള്‍ ഇടുക്കി ജില്ലാ സംഗമം ചെയ്തുകൊണ്ടിരിക്കുന്നു.
വിജയികള്‍ക്ക് ക്യാഷ് പ്രൈസായി യഥാക്രമം £251, £151, £101, £75. പിന്നെ ട്രാഫികളും സമ്മാനിക്കുന്നതാണ്. കൂടാതെ പ്രോത്സാഹന സമ്മാനമായി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്നവര്‍ക്ക് ട്രോഫിയും നല്‍കുന്നതാണ്. അതോടൊപ്പം മല്‍സരങ്ങളോടൊപ്പം മറ്റ് സമ്മാനങ്ങളും കാണികള്‍ക്കും, കളിക്കാര്‍ക്കും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
യു.കെയില്‍ ഉള്ള എല്ലാ ബാഡ്മിന്റണ്‍ സ്‌നേഹികളെയും നോട്ടിംഗ്ഹാമിലേക്ക് ഹാര്‍ദവമായി ക്ഷണിക്കു്ന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
Justin- 07985656204
Babu – 07730883823.
മല്‍ത്സര വേദി,
Jubilee Sports Centre
University of Nottingham
Wollaton Rd,
Nottingham
NG8 1BB
	
		

      
      



              




            
Leave a Reply