സന്തോഷ് ജോണ്‍

ഓമ്‌നി പൊന്നോണം 2017 നോടനുബന്ധിച്ച് പ്രൊമോഷണല്‍ വീഡിയോയും. ശ്രീകാന്ത് ഗണപതിയുടെ സംവിധാനത്തില്‍ ഷിബു സുകുമാരന്‍ ആണ് വീഡിയോ നിര്‍വഹിച്ചത്. സന്തോഷ് കുമാര്‍ രചനയും ബിനു മാനുവല്‍ സംഗീതവും നിര്‍വഹിച്ചു. വീഡിയോ തയാറാക്കുന്നതിനുവേണ്ടി സഹകരിച്ച എല്ലാ കലാകാരന്‍മാര്‍ക്കും കലാകാരികള്‍ക്കും ഓമ്‌നി നന്ദി രേഖപ്പെടുത്തി. ഓഗസ്റ്റ് 28ന് ഡോനിഗല്‍ കെല്‍റ്റിക് എഫ്സിയുമായി സഹകരിച്ച് ഒരു ഫാമിലി ഫണ്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ഡേയും ഓമ്നിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഓണാഘോഷം പൂര്‍വാധികം ഭംഗിയാക്കുന്നതിന്റെ ഭാഗമായി റോളര്‍ ബാനറുകള്‍ സിജോ തോമസിന്റെ നേതൃത്വത്തില്‍ ഇതിനോടകം തയാറാക്കിയിട്ടുണ്ട്.