ഇടുക്കി ജില്ലാ സംഗമം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം, ക്രിസ്തുമസിനോട് അനുബന്ധിച്ചു നടത്തുന്ന ചാരിറ്റിയില്‍ യുകെയിലെ ഉദാരമതികളായ വ്യക്തികളുടെ നിര്‍ലോഭമായ സഹായം എത്തിക്കൊണ്ടിരിക്കുന്നു. ബൈബിളിലെ വാക്യം പോലെ നിങ്ങള്‍ നാഴികളില്‍ കുലുക്കി അമര്‍ത്തി നിറച്ചു കൊടുക്കുക അതിന്റെ പ്രതിഫലം സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങള്‍ക്ക് അതിന്റെ പതിന്‍മടങ്ങായി മടക്കി നല്‍കും. ഇത്തരത്തിലുള്ള നല്ല ചിന്തകള്‍ മനസ്സില്‍ ഓര്‍ത്തുകൊണ്ട് നമ്മുടെ ഇവിടുത്തെ ജീവിത അവസ്ഥയില്‍ നമ്മളാല്‍ കഴിയും വിധം നാട്ടില്‍ അവശത അനുഭവിക്കുന്ന ഈ രണ്ടു കുടുംബത്തിന് ചെറിയ ഒരു ആശ്വാസം നല്കാന്‍ കഴിഞ്ഞാല്‍ ഈ ക്രസ്തുമസ് കാലത്ത് നമ്മള്‍ ചെയ്യുന്നത് വലിയ ഒരു പുണ്യപ്രവൃത്തി തന്നെ ആയിരിക്കും. ഇവരുടെ ജീവിതാവസ്ഥ നേരിട്ടറിവുള്ള കുമാരമംഗലം പഞ്ചായത്ത് മെമ്പറും, വികസന കാര്യ ചെയര്‍മാനുമായ, കെ ജി സിന്ധുകുമാറും, ഇടുക്കി മരിയാപുരം പഞ്ചായത്ത് മെംബറായ, പി.ജെ. ജോസഫ്, തുടങ്ങിയവരുടെ സാക്ഷ്യ പത്രവും ഇതോട് ഒപ്പം ചേര്‍ക്കുന്നു. ഇവരും ഇടുക്കി ജില്ലാ സംഗമം യുകെയുടെ ഒപ്പം ചേര്‍ന്ന് നിങ്ങളുടെ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.
 
ഇടുക്കി നാരകക്കാനത്തുള്ള പൂര്‍ണ്ണ ആരോഗ്യവാനായ മുപ്പത്തിമൂന്നു വയസ്സ് പ്രായമുള്ള യുവാവ് ആറ് മാസം മുമ്പ് സ്‌ട്രോക്ക് ഉണ്ടായി കട്ടിലില്‍ പരസഹായത്താല്‍ കഴിയുന്നു. ഈ യുവാവിന് ഒരു സര്‍ജറി നടത്തിയാല്‍ എഴുന്നേറ്റു നടക്കുവാന്‍ സാധിക്കും എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഈ കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു ഈ യുവാവ്. കൂലിപ്പണിക്കാരനായ പിതാവ് അകാലത്തില്‍ മരണമടഞ്ഞു, ജ്യേഷ്ഠ സഹോദരന്‍ കൂലിവേല ചെയ്തു ജീവിക്കവേ തെങ്ങില്‍ നിന്നും വീണു കാലൊടിഞ്ഞു ജോലിക്കു പോകുവാന്‍ കഴിയാത്ത അവസ്ഥയിലും. ഈ കുടുംബത്തിന്റെ ദുരിതം നമ്മുടെ മനസാക്ഷിയെ മരവിപ്പിക്കും വിധം ദയനീയമാണ്. മക്കളുടെ മരുന്ന്, ഭക്ഷണം, വസ്ത്രം ഇവക്കുവേണ്ടി ഇവരുടെ അമ്മ വളരെ കഷ്ടപ്പെടുന്നു. ഈ കുടുംബത്തിന് ഒരു ചെറു സഹായം നിങ്ങളാല്‍ കഴിയും വിധം ഉണ്ടായാല്‍ ഈ കുടുംബത്തിന് വലിയ കരുണയും കടാക്ഷവും ആകും.
ഇതോടൊപ്പം തൊടുപുഴ കുമാരമംഗലത്തുള്ള നിര്‍ധന കുടുംബത്തിലെ മാനസിക രോഗത്തിന് അടിമപ്പെട്ടു കഴിയുന്ന അമ്മയും, രണ്ട് സഹോദരങ്ങളും. ഇവരെ നോക്കുവാനും, സംരക്ഷിക്കുവാനും ഒരാള്‍ ഇപ്പോഴും കൂടെ വേണം. ഷാജു എന്ന ഇവരുടെ സഹോദരന്‍ ഒരു ജോലിക്ക് പോകാന്‍ സാധിക്കാതെ അമ്മയുടെയും, സഹോദരങ്ങളുടെയും കൂടെ കഴിയുന്നു. ഇവര്‍ക്ക് താമസിക്കുവാന്‍ അടച്ചുറപ്പുള്ള ഒരുവീടോ മറ്റു സൗകര്യമോ ഇല്ല. ടാര്‍പോളിന്‍ മറച്ച ഷെഡില്‍ ആണ് ഇവരുടെ വാസം. ഇവര്‍ക്ക് രണ്ടാള്‍ക്കും ദിവസവും മരുന്നും ഭക്ഷണത്തിനുമായി നല്ലവരായ അയല്‍ക്കാരുടെയും നല്ല മനുഷ്യരുടേയും സഹായത്താല്‍ ഓരോദിനവും കടന്നുപോകുന്നു. മനസിന്റെ സ്ഥിരത നഷ്ടപ്പെട്ട ഈ കുടുംബത്തിലെ അംഗങ്ങള്‍ക്ക് നിങ്ങളുടെ കരുണാകടാക്ഷം ആവശ്യമാണ്.
നിങ്ങള്‍ നല്‍കുന്ന തുക രണ്ടു ചാരിറ്റിക്കുമായി തുല്യമായി വീതിച്ചു നല്‍കുന്നതാണ്. നിങ്ങളുടെ ഈ വലിയ സഹായത്തിന് ഇടുക്കി ജില്ലാ സംഗമത്തിന്റെ നന്ദിയും കടപ്പാടും എപ്പോഴും ഉണ്ടായിരിക്കുന്നതാണ്. ഇടുക്കി ജില്ലാ സംഗമത്തിന്റെ വാര്‍ഷിക ചാരിറ്റി മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഈ കുടുംബങ്ങളെ സഹായിക്കാനുള്ള നിങളുടെ സഹായം ഇടുക്കിജില്ലാ സംഗമം അക്കൗണ്ടില്‍ അയക്കുക. കിട്ടുന്ന മുഴുവന്‍ തുകയും കൃത്യമായി ഈ കുടുംബത്തിന്റെ കൈകളില്‍ തന്നെ എത്തിക്കും. ലഭിക്കുന്ന പണത്തിന്റെ കണക്കുവിവരം ഏവരെയും ഓണ്‍ലൈന്‍ പേപ്പര്‍, സംഗമം ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവ വഴി അറിയിക്കുന്നതാണ് .
IDUKKIJILLA SANGAMAM
BANK – BARCLAYS
ACCOUNT NO – 93633802. SORT CODE – 20 76 92 .
ഇടുക്കി ജില്ലാ സംഗമം നടത്തുന്ന ഈ വാര്‍ഷിക ചാരിറ്റി പ്രവൃത്തിയില്‍ ഏവരുടെയും കൂട്ടായ സഹകരണം പ്രതീക്ഷിക്കുന്നു.
ഈ ചാരിറ്റി പ്രവര്‍ത്തനത്തില്‍ എല്ലാ മനുഷ്യ സ്‌നേഹികളുടെയും ഉദാരമായ സഹായ, സഹകരണം ഇടുക്കിജില്ലാ സംഗമം കമ്മറ്റി ചോദിക്കുന്നു
	
		

      
      



              
              
              




            
Leave a Reply