രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചതിന് ശേഷവും പ്രതിരോധകുത്തിവെയ്പ്പുകൾ വേണ്ടിവരും. 12 മാസങ്ങൾക്ക് ശേഷം മൂന്നാം ഡോസ് വാക്സിൻ സ്വീകരിക്കേണ്ടി വരുമെന്ന് ഫൈസർ മേധാവി

രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചതിന് ശേഷവും പ്രതിരോധകുത്തിവെയ്പ്പുകൾ വേണ്ടിവരും. 12 മാസങ്ങൾക്ക് ശേഷം മൂന്നാം ഡോസ് വാക്സിൻ സ്വീകരിക്കേണ്ടി വരുമെന്ന് ഫൈസർ മേധാവി
April 16 15:42 2021 Print This Article

ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊറോണയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പ് രണ്ട് ഡോസുകൊണ്ട് പൂർണമാകില്ല എന്നും നിശ്ചിത ഇടവേളകളിൽ വീണ്ടും വാക്സിനേഷൻ വേണ്ടിവരുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും 12 മാസത്തിന് ശേഷം വീണ്ടും വാക്സിൻ സ്വീകരിക്കേണ്ടി വരുമെന്ന് ഫൈസർ സിഇഒ ഡോക്ടർ ആൽബർട്ട് ബോർല പറഞ്ഞു.

പ്രതിരോധ വാക്സിൻ എടുത്തതിനുശേഷം നാളുകൾ കഴിയുമ്പോൾ ആളുകളിൽ കോവിഡിനെതിരെയുള്ള പ്രതിരോധ ശേഷി കുറയും. മാത്രമല്ല ജനിതകമാറ്റം വന്ന കൊറോണവൈറസിൻെറ സാന്നിധ്യവും പുതിയ ഡോസ് വാക്സിൻ സ്വീകരിക്കുന്നതിന് കാരണമാകും. ഫൈസർ ബയോടെക് വാക്സിൻ ആറുമാസത്തേയ്ക്കാണ് പ്രതിരോധശേഷി നൽകുന്നതെന്ന് ഡോക്ടർ ബോർല നേരത്തെ പറഞ്ഞിരുന്നു. സെപ്റ്റംബറിൽ തന്നെ യുകെയിൽ ആദ്യ നാല് മുൻഗണനാ ഗ്രൂപ്പിൽപ്പെടുന്നവർക്ക് മൂന്നാമത്തെ ബൂസ്റ്റർ ഡോസ് ലഭ്യമാക്കുമെന്ന് വാക്സിനേഷൻെറ ചുമതലയുള്ള മന്ത്രി നാദീം സഹാവി പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles