റിപ്പബ്ലിക്കൻ പാർട്ടി ഇപ്പോഴും ട്രംപിന്റെ കൈപ്പിടിയിൽ. ആരോപിക്കപ്പെട്ട കുറ്റങ്ങളിൽ നിന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റവിമുക്തനാക്കപ്പെട്ടു.

റിപ്പബ്ലിക്കൻ പാർട്ടി ഇപ്പോഴും ട്രംപിന്റെ കൈപ്പിടിയിൽ.   ആരോപിക്കപ്പെട്ട   കുറ്റങ്ങളിൽ നിന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റവിമുക്തനാക്കപ്പെട്ടു.
February 07 01:13 2020 Print This Article

സ്വന്തം ലേഖകൻ

അമേരിക്ക :- അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മേൽ ആരോപിക്കപ്പെട്ട സകല കുറ്റങ്ങളിൽ നിന്നും അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. അധികാരദുർവിനിയോഗം ആരോപിച്ച് നാലു മാസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തെ ഇഎംപീച്ച്മെന്റിനു വിധേയനാക്കിയത്. എന്നാൽ ട്രംപിനെ പുറത്താക്കാനുള്ള പ്രമേയത്തെ റിപ്പബ്ലിക്കൻ സെനറ്ററായ മിറ്റ് റോംനി അനുകൂലിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ ട്രംപിന് എതിരാളി ആവാൻ സാധ്യതയുള്ള ഡെമോക്രാറ്റിക് പാർട്ടി നേതാവും, മുൻ വൈസ് പ്രസിഡന്റുമായ ജോ ബൈഡനെതിരെ അന്വേഷണത്തിൽ യുക്രയിൻ പ്രസിഡന്റിനു മേൽ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണമാണ് ട്രംപിനെതിരെ ഇംപീച്ച് മെന്റ് നടപടികളിലേക്ക് ജനപ്രതിനിധിസഭ നീങ്ങാനുള്ള കാരണം. ഈയൊരു ഇഎംപീച്ച്മെന്റിലൂടെ വ്യക്തമാകുന്നത് റിപ്പബ്ലിക്കൻ പാർട്ടി ഇപ്പോഴും ട്രംപിന്റെ കൈപ്പിടിയിൽ തന്നെയാണ് എന്നതാണ്. ട്രംപിനെ മുൻപ് കുറ്റപ്പെടുത്തിയിട്ടുള്ള മാർക്കോ റുബിയോ, റ്റെഡ് ക്രൂസ് തുടങ്ങിയവർ ഇപ്പോൾ ട്രംപിന്റെ വിശ്വസ്തൻമാരായി മാറിയിരിക്കുകയാണ്.

റിപ്പബ്ലിക് പാർട്ടിയിലെ തന്നെ പലരും പ്രസിഡന്റിന്റെ പ്രവർത്തികളെ കുറ്റപ്പെടുത്തുമ്പോഴും, ഇംപീച്ച്മെന്റ് നടപടികളെ അവരാരും തന്നെ അനുകൂലിക്കുന്നില്ല. തന്റെ തെറ്റുകളിൽ നിന്ന് അദ്ദേഹം എല്ലാം മനസ്സിലാക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സെനറ്റർ സൂസൻ കോളിൻസ് വ്യക്തമാക്കി.

തന്റെ പാർട്ടിയിലെ പലരും തന്നെ ട്രംപിന് എതിരായ സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ഈയൊരു സാഹചര്യത്തിൽ 2020 – ൽ നടക്കുന്ന ഇലക്ഷൻ ജയിക്കുക എന്നത് അദ്ദേഹത്തിന് വെല്ലുവിളിയാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles