മലയാളി നേഴ്സ് മെറിൻ ജോയിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 2020ൽ അമേരിക്കയിലെ ഫ്ലോറിഡയിലെ മിയാമിക്ക് സമീപം കോറൽ സ്പ്രിംങ്ങ്സ് ആശുപത്രിയിലെ പാർക്കിംഗ് ലോട്ടിൽ വെച്ച് മെറിൻ ജോയിയെ കൊലപ്പെടുത്തിയ ഭർത്താവ് ഫിലിപ്പ് മാത്യുവിന് പരോളില്ലാത്ത ജീവപര്യന്തം ജയിൽ ശിക്ഷയാണ് അമേരിക്കൻ കോടതി വിധിച്ചിരിക്കുന്നത്. ജീവപര്യന്തം ശിക്ഷ ലഭിച്ചതോടെ പ്രതിയായ ഫിലിപ്പ് മാത്യു മരണം വരെ ജയിലിനകത്ത് കഴിയേണ്ടതായി വരും.
ബ്രോവാർഡ് ഹെൽത്ത് കോറൽ സ്പ്രിംങ്ങ്സിലെ നഴ്സായിരുന്ന മെറിൻ ജോയിയെ (26) 17 തവണ കുത്തി പരിക്കേൽപ്പിച്ച ശേഷം ദേഹത്ത് കൂടെ വണ്ടി ഓടിച്ച് കയറ്റിയാണ് 2020ൽ അരും കൊല ചെയ്തത്.
Leave a Reply