ഭാര്യയുടെ ഓപ്പറേഷന്‍ നടത്താന്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകന്‍ വരിച്ച കെണിയില്‍ വീണ് ചാവക്കാട് താലുക്ക് ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍. ഗൈനക്കോളജിസ്റ്റ് ഡോ പ്രദീപ് വര്‍ഗീസ്സ് കോശി, അനസ്‌തേഷ്യ ഡോക്ടര്‍ വീണ വര്‍ഗീസ് എന്നിവരെയാണ് കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് കൈയോടെ പിടികൂടിയത്.

രോഗിയില്‍ നിന്നും ഡോ പ്രദീപ് മൂവായിരം രൂപയും, ഡോ. വീണ രണ്ടായിരം രൂപയുമാണ് വാങ്ങിയത്. പൂവ്വത്തൂര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ആഷിക്കില്‍ നിന്ന് ഭാര്യയുടെ ഓപ്പറേഷന്‍ നടത്താന്‍ കൈക്കൂലി ചോദിച്ചതാണ് ഇരുവര്‍ക്കും കുരുക്കായത്. ആഷിക്ക് ഉടന്‍തന്നെ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ട പണം വിജിലന്‍സ് ഫിനാഫ്തലിന്‍ പൗഡര്‍ മുക്കി നല്‍കുകയായിരുന്നു. ഇത് വാങ്ങിയതോടെയാണ് ഡോക്ടര്‍മാര്‍ പിടിയിലായത്. ചാവക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി ഡോക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ഡോക് പ്രദീപ് കോശി, അനസ്‌തേഷ്യ ഡോക്ടര്‍ വീണ വര്‍ഗീസ് എന്നിവര്‍ ആശുപത്രിക്ക് അടുത്ത് പ്രൈവറ്റ് പ്രാക്ടീസ് ചെയ്തു വരുന്ന വീട്ടില്‍ എത്തിയാണ് ആഷിക്ക് കൈക്കൂലി നല്‍കിയത്. അവിടെ നിന്നാണ് ഇവരെ പിടികൂടിയത്. മാര്‍ച്ച് മൂന്നിനാണ് പൂവ്വത്തൂര്‍ സ്വദേശി ആഷിക്കിന്റെ ഭാര്യ സഫീദയുടെ ഓപ്പറേഷന്‍ തീരുമാനിച്ചിരുന്നത്.