ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ആധാർ കാർഡ് ഉടമകൾ അവരുടെ പാൻ കാർഡുമായി ബന്ധിപ്പിക്കണമെന്ന് മുന്നറിയിപ്പുമായി ആദായനികുതി (ഐടി) വകുപ്പ്. നിലവിലെ സമയപരിധി 2023 മാർച്ച് 31 ആണ്. 2023 മാർച്ച് 31-നകം പാൻകാർഡ് നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, 2023 ഏപ്രിൽ 1 മുതൽ നിങ്ങളുടെ പാൻകാർഡ് പ്രവർത്തനരഹിതമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. പാൻകാർഡ് പ്രവർത്തനരഹിതമായാൽ നിങ്ങൾക്ക് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല. ഇന്ത്യയിലെ കെ വൈ സിയെയും ഇത് സാരമായി ബാധിക്കുമെന്നും അധികൃതർ പറയുന്നു.
ആധാർ കാർഡ് ഇന്ത്യയിലെ താമസക്കാർക്കുള്ള ഔദ്യോഗിക ഐ ഡി പ്രൂഫാണ്. എന്നാൽ, പ്രവാസികൾക്ക് കാർഡിന് അർഹതയില്ല. എന്നാൽ 180 ദിവസങ്ങളിൽ കൂടുതൽ ഇന്ത്യയിൽ താമസിച്ചാൽ ആധാർ കാർഡിന് അപേക്ഷിക്കാം. എന്നാൽ ഇത്തരത്തിലുള്ള ആളുകളുടെ കാർഡുകൾ നിരവധി തട്ടിപ്പുകൾക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്. അത്തരം അക്കൗണ്ട് ഉടമകൾക്ക് അവരുടെ പാൻ കാർഡുമായി ബന്ധിപ്പിക്കാൻ ബാങ്കുകൾ ഇമെയിലുകൾ ഇപ്പോൾ അയയ്ക്കുന്നുണ്ട്.
ഇന്ത്യയിലെ ആദായനികുതി വകുപ്പ് നിർദേശങ്ങൾ അനുസരിച്ച്, എല്ലാ നികുതിദായകരും ആധാർ അവരുടെ പാൻ കാർഡുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. എന്നാൽ, പ്രവാസികളെ ഈ നടപടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്തായാലും, നിങ്ങളുടെ ആധാർ അക്കൗണ്ടിൽ ലോഗിൻ ചെയ്ത് ഒരു പ്രവാസിയാണെന്ന് ആധായ നികുതി വകുപ്പിനെ നിർബന്ധമായും അറിയിക്കണം.
ആദായനികുതി വെബ്സൈറ്റ് അനുസരിച്ച്, ആധാർ-പാൻ കാർഡ് ലിങ്കിംഗിൽ നിന്ന് താഴെപ്പറയുന്ന വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്;
(i) എൻആർഐകൾ
(ii) ഇന്ത്യൻ പൗരനല്ല എങ്കിൽ
(iii) തീയതി പ്രകാരം പ്രായം > 80 വയസ്സ്
(iv) താമസിക്കുന്ന സംസ്ഥാനം അസം, മേഘാലയ അല്ലെങ്കിൽ ജമ്മു & കശ്മീർ ആണെങ്കിൽ
കൂടുതൽ വിവരങ്ങൾക്ക്;
https://eportal.incometax.gov.in/iec/foservices/#/pre-login/bl-link-aadhaar
Leave a Reply