ചിക്കാഗോ: ന്യു ജേഴ്‌സിയിൽ അന്തരിച്ച മാധ്യമ പ്രവർത്തകൻ സജിൽ ജോർജിന്റെ വേർപാടിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ദുഃഖവും അനുശോചനം അറിയിക്കുന്നതായി പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റും ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാറും, ട്രെഷറർ ജീമോൻ ജോർജും പ്രസ്താവനയിൽ പറഞ്ഞു..

ദൃശ്യമാധ്യമങ്ങൾ അമേരിക്കയിൽ തുടങ്ങുമ്പോൾ ഏഷ്യാനെറ്റിന്റെ അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ വാർത്താധിഷ്ഠിത വാരാന്ത്യ പരിപാടി ആയിരുന്ന യു എസ് വീക്കിലി റൗണ്ടപ്പ് എന്ന പ്രോഗ്രാമിന്റെ ആശയം കൊണ്ടുവന്നത് കൂടാതെ നിരവധി വർഷങ്ങൾ അതിന്റെ അവതാരകനായിരുന്നു സജിൽ. പിന്നീട് എം.സി.എൻ. എന്ന ചാനലിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

  വാഹനം നിർത്താത്തത് ടെൻഷൻ കൊണ്ട്, പക്ഷേ അവര്‍ ഞങ്ങളെ പിന്തുടര്‍ന്ന് പിടിച്ചു; ഞാന്‍ പലതവണ മാപ്പ് പറഞ്ഞതാണ്..., നടി ഗായത്രിയെയും സുഹൃത്തിനെയും തടഞ്ഞുവച്ച്‌ നാട്ടുകാര്‍

സോഷ്യൽ മീഡിയയെ ശക്തമായി ഉപയോഗപ്പെടുത്തുന്നതായിരുന്നു സജിലിന്റെ തൂലിക. അതിലൂടെ സാമൂഹിക വിമർശനവും പുതിയ ആശയങ്ങളും വലിയ അനുവാചക സംഘത്തെ നേടി.

സജിലിന്റെ വേർപാടിലൂടെ ഒരു മാധ്യമ പ്രവർത്തകനെയാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ വേർപാടിൽ പ്രസ് ക്ലബിന്റെ ദുഃഖം അറിയിക്കുന്നു-അവർ പറഞ്ഞു.