കുവൈറ്റില്‍ നിന്നും ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് അയച്ച മെഡിക്കല്‍ സഹായം മുംബൈയിലെത്തി. ഇന്ത്യന്‍ നാവികസേന ഐഎന്‍എസ് ശാര്‍ദുല്‍ കപ്പലാണ് വ്യാഴാഴ്ച മുംബൈ തീരത്തെത്തിയത്. കുവൈറ്റില്‍ നിന്ന് എത്തുന്ന ഇന്ത്യന്‍ നാവികസേനയുടെ ആറാമത് കപ്പലാണിത്.

7,640 ഓക്സിജന്‍ സിലിണ്ടറുകള്‍, 20 മെട്രിക് ടണ്‍ ലിക്വിഡ് ഓക്സിജന്‍ വീതം നിറച്ച രണ്ട് ഐഎസ്ഒ കണ്ടയ്നറുകള്‍, 15 ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ എന്നിവ വഹിച്ചാണ് കപ്പലെത്തിയത്. ഐഎന്‍എസ് ശാര്‍ദുല്‍ രണ്ടാമത്തെ തവണയാണ് എത്തുന്നത്. കുവൈറ്റിന് ഇന്ത്യന്‍ എംബസി നന്ദി അറിയിച്ചു.

  കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മലയാളവിഭാഗം - അസോസിയേഷൻ പ്രവർത്തനോദ്ഘാടനവും, സ്‌റ്റുഡന്റ്സ് ഇ മാഗസിൻ പ്രകാശനവും നടത്തി

അതേസമയം, കുവൈറ്റില്‍ നിന്നു 7640 ഓക്‌സിജന്‍ സിലിണ്ടറുകളുമായി ഐഎന്‍എസ് ഷാര്‍ദുല്‍ ഇന്നലെ മുംബൈയില്‍ എത്തിയതോടെ കുവൈറ്റില്‍ നിന്നു ഇന്ത്യയിലേക്കു ഓക്‌സിജന്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ വസ്തുക്കള്‍ എത്തിക്കുന്നതിനുള്ള കുവൈറ്റ്-ഇന്ത്യ പദ്ധതിയുടെ ഒരുഘട്ടം പൂര്‍ത്തിയായതായി ഇന്ത്യന്‍ എംബസി അറിയിച്ചു.