ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് സതാംപ്ടണില്‍ ഒരുക്കുക ‘ലൈവ്‌ലി’ പിച്ചായിരിക്കുമെന്ന് പിച്ച് ക്യൂറേറ്റർ സൈമണ്‍ ലീ. പേസിനു അനുയോജ്യമായ പിച്ചാകും ഫൈനലിലേത് എന്ന് ലീ പറഞ്ഞു.

‘പേസിന് പ്രാമുഖ്യം നല്‍കുന്ന പിച്ചായിരിക്കും ഒരുങ്ങുത്. അത് ടെസ്റ്റ് ക്രിക്കറ്റിനെ ആവേശകരമാക്കും. ക്രിക്കറ്റ് ആരാധകര്‍ക്ക് വീക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മത്സരത്തിനായുള്ള പിച്ചാവും ഒരുക്കുക.’

‘എനിക്ക് വ്യക്തിപരമായി പേസ്, കാരി, ബൗണ്‍സ് ഉള്ള പിച്ചുകളാണ് താല്പര്യം. എന്നാല്‍ ഇംഗ്ലണ്ടിലെ കാലാവസ്ഥയില്‍ അത് സാധിക്കക പലപ്പോഴും പ്രയാസമുള്ള കാര്യമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അന്ന് കാലാവസ്ഥ മികച്ചതായിരിക്കും’ ലീ പറഞ്ഞു.

ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം.