കൊളംബോ ടെസ്റ്റിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യൻ ടീം. ​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ അ​ഞ്ചു വി​ക്ക​റ്റ് നേ​ട്ട​ത്തി​ന്‍റെ മി​ക​വി​ൽ ഇ​ന്നിം​ഗ്സി​നും 53 റ​ണ്‍​സി​നു​മാ​യി​രു​ന്നു ഇ​ന്ത്യ​ൻ ജ​യം. കൊ​ളം​ബോ ക്രി​ക്ക​റ്റ് ടെ​സ്റ്റി​ലും വി​ജ​യം ക​ണ്ട​തോ​ടെ മൂ​ന്നു മ​ത്സ​ര പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ 2-0ന് ​മു​ന്നി​ലെ​ത്തി. ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യ വി​ജ​യി​ച്ചി​രു​ന്നു.

നാ​ലാം ദി​നം ചാ​യ​യ്ക്കു പി​രി​യു​ന്പോ​ൾ 343/7 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ആ​തി​ഥേ​യ​ർ. ചാ​യ​യ്ക്കു​ശേ​ഷം 43 റ​ണ്‍​സ് കൂ​ടി ചേ​ർ​ത്ത​പ്പോ​ൾ സ്കോ​ർ 387ൽ ​ല​ങ്ക​യു​ടെ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​ച്ചു. കു​ശാ​ൽ മെ​ൻ​ഡി​സ്(110), ക​രു​ണ​ര​ത്നെ(144) എ​ന്നി​വ​രു​ടെ പോ​രാ​ട്ട​മാ​ണ് ഇ​ന്ത്യ​ൻ വി​ജ​യം വൈ​കി​ച്ച​ത്. ഇരുവരും മടങ്ങിയതോടെ ലങ്കൻ വാലറ്റം ചീട്ടുകൊട്ടാരം പോലെ വീണു. രവീന്ദർ ജഡേജ 5 വിക്കറ്റ് നേടിയപ്പോൾ അശ്വിനും പാണ്ഡ്യയും 2 വിക്കറ്റ് വീതം വീഴ്ത്തി.

നേ​ര​ത്തെ, ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 622ന് ​മ​റു​പ​ടി ന​ൽ​കി​യ ല​ങ്ക​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 183 റ​ണ്‍​സി​ൽ തീ​ർ​ന്നു. ഒന്നാം ഇന്നിങ്ങ്സിൽ ഇ​ന്ത്യ​ക്കു 439 റ​ണ്‍​സി​ന്‍റെ ലീഡാണ് ഉണ്ടായിരുന്നത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ അ​ശ്വി​ൻ അ​ഞ്ചു വി​ക്ക​റ്റും മു​ഹ​മ്മ​ദ് ഷാ​മി, ര​വി​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും നേ​ടി.

ആദ്യമായാണ് ഇന്ത്യൻ ടീം ശ്രീലങ്കയിൽ ഒരു ഇന്നിങ്ങ്സ് ജയം ആഘോഷിക്കുന്നത്. തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യ ലങ്കൻ മണ്ണിൽ പരമ്പര നേടുന്നത്.