ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീമിലേക്കുള്ള വിസയ്ക്ക് അപേക്ഷിക്കാനുള്ള വിശദ വിവരങ്ങൾ പുറത്ത്. നിങ്ങള്‍ യുകെയില്‍ താമസിക്കാനും ജോലിചെയ്യാനും ആഗ്രഹിക്കുന്ന ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള 18 നും 30 നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരനാണെങ്കില്‍ നിങ്ങള്‍ക്ക്‌ ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീം വിസയ്ക്ക് 2023 ഫെബ്രുവരി 28 മുതൽ മാര്‍ച്ച് 2 വരെ അപേക്ഷിക്കാം. ഫെബ്രുവരി 28 ന് ആരംഭിച്ച് മാർച്ച് 2 ന് അവസാനിക്കുന്ന സ്കീമിൽ ഇന്ത്യൻ പൗരനാണെങ്കിൽ മാത്രമെ പങ്കെടുക്കുവാൻ കഴിയുകയുള്ളു. നിങ്ങൾ ഈ വിസയ്ക്ക് അപേക്ഷിക്കാൻ അർഹതയുള്ള വ്യക്തിയാണെങ്കിൽ 2023 ഫെബ്രുവരി 28-ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:30 ന് ഓണ്‍ലൈന്‍ ബാലറ്റ് മുഖേന നേരിട്ട് അപേക്ഷിക്കേണ്ടത്.

നിങ്ങൾ ബാലറ്റിൽ വിജയിക്കുകയാണെങ്കിൽ, വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍ നിങ്ങളെ ക്ഷണിക്കുന്നതായിരിക്കും. ഓണ്‍ലൈനായി വിസയ്ക്ക് അപേക്ഷിക്കാനും, വിസയുടെ അപേക്ഷാ ഫീസും, ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ്ജ് അടയ്ക്കുവാനും ഇമെയില്‍ ലഭിച്ച തീയതി മുതല്‍ 30 ദിവസങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും. വിസയ്ക്ക് അപേക്ഷിച്ചു കഴിഞ്ഞാൽ 6 മാസത്തിനുള്ളിൽ നിങ്ങൾ യുകെയിലേക്ക് പോകുകയും വേണം.

ഫെബ്രുവരിയിലെ ബാലറ്റില്‍ മൊത്തം 2,400 വിസകള്‍ ലഭ്യമാണ്. ഈ ബാലറ്റിൽ വിജയിക്കാത്തവർക്ക് ഇത്തവണ വിസയ്ക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല.വോട്ടെടുപ്പിന്റെ ഫലം അന്തിമമാണ്. നിങ്ങള്‍ പരാജയപ്പെട്ടാല്‍ നിങ്ങള്‍ക്ക് അപ്പീല്‍ ചെയ്യാന്‍ അവസരമുണ്ടായിരിക്കില്ല. നിങ്ങള്‍ക്ക് ഫെബ്രുവരിയിലെ ബാലറ്റില്‍ അപേക്ഷിക്കാനോ , വിജയിക്കാനോ കഴിഞ്ഞില്ലെങ്കില്‍ ശരിയായ യോഗ്യതകൾ നേടുകയാണെങ്കില്‍ ഭാവിയിലെ ബാലറ്റുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അടുത്ത വോട്ടെടുപ്പ് ജൂലൈ അവസാനത്തോടെ നടത്താനാണ് സാധ്യത. അർഹരാകുന്ന ഇന്ത്യക്കാർക്ക് പ്രതിവർഷം 3000 സ്ഥലങ്ങൾ സന്ദർശിക്കാനും, ജോലി ചെയ്യാനും ഇത് അവസരമൊരുക്കുന്നു.

വിജയിച്ച എന്‍ട്രികള്‍ ക്രമരഹിതമായി തിരഞ്ഞെടുക്കുകയും , ബാലറ്റ് ക്ലോസ് ചെയ്ത് 2 ആഴ്ചയ്ക്കുള്ളില്‍ നിങ്ങള്‍ക്ക് ഫലങ്ങള്‍ ഇമെയില്‍ വഴി അയയ്ക്കുകയും ചെയ്യും. ബാലറ്റില്‍ പ്രവേശിക്കാൻ അപേക്ഷിക്കുന്നത് പൂർണ്ണമായും സൗജന്യമാണ്. യുകെ ഗവണ്മെന്റ് നേരിട്ടാണ് ഈ ബാലറ്റ് അപേക്ഷകൾ സ്വീകരിക്കുന്നതും , വിജയികളെ തെരഞ്ഞെടുക്കുന്നതും. ബാലറ്റിൽ വിജയിച്ചു കഴിഞ്ഞാൽ £259 (RS 25900) വിസ ഫീസ് അടയ്ക്കുവാനും, സാമ്പത്തികവും വിദ്യാഭ്യാസപരവും മറ്റ് യോഗ്യതകളും നിറവേറ്റുവാൻ കഴിയുമെങ്കില്‍ മാത്രമേ നിങ്ങള്‍ ബാലറ്റിൽ പ്രവേശിക്കാവൂ.

അപേക്ഷിക്കുന്നവരുടെ യോഗ്യതകൾ എന്തൊക്കെ ?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീം വിസയ്ക്ക് അപേക്ഷിക്കുന്നവർ താഴെ പറയുന്ന യോഗ്യതയുള്ളവർ ആയിരിക്കണം.

1. 18 നും 30 നും ഇടയില്‍ പ്രായമുള്ള ഒരു ഇന്ത്യന്‍ പൗരനോ പൗരനോ ആയിരിക്കണം’
2. യുകെയിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന തീയതിയില്‍ നിങ്ങള്‍ക്ക് കുറഞ്ഞത് 18 വയസ്സ് ഉണ്ടായിരിക്കണം.
3. ബാച്ചിലേഴ്‌സ് ഡിഗ്രിയോ അതിനു മുകളിലോ ഉള്ള യോഗ്യതയോ ഉണ്ടായിരിക്കണം (യുകെയിലെ നിയന്ത്രിത       യോഗ്യത ഫ്രെയിംവര്‍ക്ക് ലെവലായ 6, 7 അല്ലെങ്കില്‍ 8)
4. യുകെയില്‍ നിങ്ങളെ പിന്തുണയ്ക്കാന്‍ £2,530 ( RS 253000 ) ബാങ്ക് ബാലൻസ് കാണിക്കുകയും വേണം
5. നിങ്ങൾക്ക് 18 വയസ്സിന് താഴെയുള്ള കുട്ടികളോ, നിങ്ങള്‍ക്ക് സാമ്പത്തിക ബാധ്യതയുള്ളവരോ ഉണ്ടാകാന്‍ പാടില്ല.
6. നിങ്ങളുടെ വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങള്‍ ആദ്യം ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീം ബാലറ്റില്‍ അപേക്ഷിക്കുകയും തെരഞ്ഞെടുക്കപ്പെടുകയും വേണം.

ഈ സ്‌കീം അല്ലെങ്കില്‍ യൂത്ത് മൊബിലിറ്റി സ്‌കീം വിസയ്ക്ക് കീഴില്‍ നിങ്ങള്‍ ഇതിനകം യുകെയില്‍ ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ഈ വിസയ്ക്ക് അപേക്ഷിക്കാനും കഴിയില്ല എന്ന് ഓർത്തിരിക്കുക.

ഈ യോഗ്യതകൾ ഉള്ള വ്യക്തിയാണ് നിങ്ങൾ എങ്കിൽ താഴെ കാണുന്ന യുകെ ഗവണ്മെന്റ് പ്രസിദ്ധീകരിച്ച ലിങ്കിൽ സന്ദർശിച്ച് വിശദവിവ​രങ്ങൾ മനസ്സിലാക്കിയതിനുശേഷം ഫെബ്രുവരിയിലെ ബാലറ്റിൽ പങ്കെടുക്കുവാൻ തയ്യാറെടുക്കുക.

https://www.gov.uk/india-young-professionals-scheme-visa

https://www.gov.uk/guidance/india-young-professionals-scheme-visa-ballot-system?utm_medium=email&utm_campaign=govuk-notifications-topic&utm_source=2fc81c3a-9f45-4c7e-91a0-1f820cb92483&utm_content=immediately