ദീപ പ്രദീപ് , മലയാളം യുകെ ന്യൂസ് ടീം

അയർലൻഡ്: അയർലണ്ടിൽ ചതിയിൽ കുടുങ്ങിയ മലയാളി നേഴ്സ് ഇന്ത്യൻ എംബസിയുടെ സഹായത്തിനായി കാത്തിരിക്കുന്നു… കൂടപ്പിറപ്പുകളുടെ അരികിൽ നിന്നും പറിച്ചു മാറ്റി വിദേശത്തു കൊണ്ടു പോയി ഭർത്താവിൽ നിന്ന് അനുദിനം ശാരീരികവും മാനസികവും ആയ പീഡനത്തിന് ഇരയാവുകയാണ് ഷാഹിന എന്ന മലയാളി നേഴ്സ്. എറണാകുളം കോതമംഗലം സ്വദേശിനി ആയ ഷാഹിന കഴിഞ്ഞ കുറേ നാളുകളായി ഭർത്താവ് അനസ് പി ഉപദ്രവിക്കുന്നു എന്നു തെളിയിക്കുന്ന വീഡിയോ ആണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ കാവലാളായി മാറേണ്ടവർ തന്നെ കുറ്റവാളികൾ ആകുന്നതിന്റെ ഒരു നേർചിത്രമാണ് ഷാഹിനയുടെ വാക്കുകളിൽ തെളിയുന്നത്.

അൻസ് എറണാകുളം സ്വദേശിയും ഒരു പോലീസ് ഉദ്യോഗസ്ഥൻ കൂടിയുമാണ്. തന്നെ സംരക്ഷിക്കേണ്ട ഭർത്താവ് താനൊരു മാനസിക രോഗിയാണെന്നു വരുത്തി തീർക്കാൻ ശ്രെമിക്കുകയും തന്റെ കുഞ്ഞിനെ അവന്റെ അമ്മയിൽ നിന്ന് അടർത്തി മാറ്റാൻ ശ്രമിക്കുന്നതിന്റെയും വേദന ഷാഹിനയുടെ വാക്കുകളിൽ പ്രകടമാകുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ത്യൻ നിയമപ്രകാരം വിവാഹം കഴിച്ച ഷാഹിന ഇപ്പോൾ ഉപദ്രവം സഹിക്കാൻ പറ്റാതെ വീടുവിട്ടിറങ്ങുകയും ഒരു റെഫ്യൂജി ഹോമിൽ അഭയം തേടുകയും ചെയ്തിരിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. പാസ്സ്പോർട് പോലും കൈയിൽ ഇല്ലാതെ ഒറ്റക്ക് ഒന്നും ചെയ്യാൻ കഴിയില്ല നിലയാണ് ഷാഹിനയെ ജനശ്രദ്ധയാകാർശിക്കുന്ന ഒരു വീഡിയോ ചെയ്യാൻ പ്രേരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ വംശജയായ ഷാഹിനക്ക് അയർലണ്ട് എംബസിയുടേതിനെക്കാൾ ഇപ്പോൾ ആവശ്യം ഇന്ത്യൻ എംബസിയുടെ സഹായമാണ് എന്ന്‌ അവർ ഉറപ്പിച്ചു പറയുന്നു. ഇടുക്കി ജില്ലയിൽ പോലീസ് ഉദ്യോഗസ്ഥനാണ് തന്റെ ഭർത്താവ്‌ എന്നതും അയാളുടെ പരിചയക്കാരാൽ താൻ ചുറ്റപ്പെട്ടിരിക്കുന്നുവെന്നും പറയുന്ന ഷാഹിനയുടെ ഓരോ വാക്കിലും മരണത്തോടുള്ള ഭീതിയും നിഴലിച്ചു നിൽക്കുന്നു.

വീഡിയോ കാണാം

[ot-video][/ot-video]