ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബിബിസിക്കെതിരെ നടപടി എടുത്തത് രാജ്യത്തിന്റെ നിയമങ്ങൾ പാലിക്കാത്തതിനാൽ ആണെന്ന് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമി. ഓക്സ്ഫോർഡ് യൂണിയന്റെ ഡിബേറ്റിംഗ് സൊസൈറ്റി സന്ദർശിക്കുന്നതിനിടയിൽ ആയിരുന്നു പ്രതികരണം. ഓക്സ്ഫോർഡ് യൂണിയൻ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിൽ വിവിധ രാഷ്ട്രീയ സാംസ്‌കാരിക വിമർശനങ്ങൾക്ക് കൃത്യമായി മറുപടി നൽകി. വിദേശത്ത് നിന്ന് ഇന്ത്യൻ സർക്കാർ നേരിടുന്ന എല്ലാ വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകാൻ തയാറാണെന്ന് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്തുകൊണ്ടാണ് ബിബിസിയെ ഇന്ത്യ ലക്ഷ്യമിടുന്നത് എന്ന ചോദ്യത്തോടെയാണ് അഭിമുഖം ആരംഭിക്കുന്നത്. അതിന് ഇന്ത്യയിലായിരിക്കുമ്പോൾ ഏതൊരു പത്രസ്ഥാപനവും പാലിക്കേണ്ട കുറച്ചധികം നിയമങ്ങൾ ഉണ്ടെന്ന് വിക്രം ദൊരൈസ്വാമി തുറന്നടിച്ചു. അതേസമയം, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ബിബിസി ഇന്ത്യയ്‌ക്കെതിരെ വിദേശനാണ്യ ലംഘനത്തിന് ഫെമ കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) വ്യവസ്ഥകൾ പ്രകാരം ചില കമ്പനി എക്‌സിക്യൂട്ടീവുകളുടെ പക്കൽ നിന്ന് മൊഴിയെടുക്കണമെന്നും കമ്പനി നടത്തിയ വിദേശ നിക്ഷേപങ്ങളെ കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കുന്നു.

ഫെബ്രുവരിയിൽ ഡൽഹിയിലെ ബിബിസി ഓഫീസിൽ ആദായനികുതി വകുപ്പ് പരിശോധനകൾ നടത്തിയിരുന്നു. ബിബിസി ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ സമർപ്പിച്ചിരിക്കുന്ന വരുമാനവും ലാഭവും അവരുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ സ്കെയിലിന് ആനുപാതികമല്ലെന്നും നികുതി അടച്ചിട്ടില്ലെന്നും ഐ-ടി ഡിപ്പാർട്ട്‌മെന്റിന്റെ അഡ്മിനിസ്ട്രേറ്റീവ് ബോഡിയായ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് നേരത്തെ വ്യക്തമാക്കിയിരുന്നു.