ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിനിടെ അസാമാന്യ ധൈര്യം കാട്ടി 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത് മച്ഛാർ ശ്രദ്ധേയനായി. യാത്രയ്ക്കിടെ സഹപൈലറ്റ് കത്തി ഉപയോഗിച്ച് സ്മിത് മച്ഛാറിനെ ആക്രമിക്കുകയും വിമാനം അപകടത്തിലാക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ഗുരുതരമായി പരുക്കേറ്റിട്ടും കോക്പിറ്റിന്റെ വാതിൽ തുറക്കാൻ സ്മിത്തിന് സാധിച്ചതോടെ യാത്രക്കാരും ജീവനക്കാരും ഇടപെട്ട് ആക്രമിയെ കീഴടക്കുകയായിരുന്നു.

ആക്രമണത്തിനിടെ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് ആയിരക്കണക്കിന് അടി താഴേക്ക് പതിച്ചെങ്കിലും പിന്നീട് നിയന്ത്രണം വീണ്ടെടുക്കാനായി. വിമാനത്തിലുണ്ടായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റുമാരുടെയും ജീവനക്കാരുടെയും സഹായത്തോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തിരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ആക്രമണത്തിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുംബൈ സ്വദേശിയായ സ്മിത് മച്ഛാറിന്റെ ധീരതയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അഭിനന്ദിച്ചു. ഗുരുതരമായി പരുക്കേറ്റ സാഹചര്യത്തിലും വിമാനത്തിന്റെ നിയന്ത്രണം നിലനിർത്താനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അദ്ദേഹം നടത്തിയ ശ്രമമാണ് വൻ ദുരന്തം ഒഴിവാക്കാൻ സഹായിച്ചതെന്നാണ് വിലയിരുത്തൽ. സംഭവത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സ്മിത് മച്ഛാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.