ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോട്ടയം കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ സംബന്ധിക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചിരിക്കുകയാണ് യുകെ പത്രമായ ഡെയ്‌ലി മെയിൽ. വാവ സുരേഷിനെ സംബന്ധിക്കുന്ന വിശദമായ വാർത്തയാണ് പത്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രസിദ്ധനായ ഇന്ത്യൻ പാമ്പ് പിടിത്തക്കാരൻ എന്നാണ് വാവ സുരേഷിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ കെയർ ഐ സി യുവിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുന്ന വാവാ സുരേഷിൻെറ നില അതീവ ഗുരുതരമായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം 20% മാത്രമായിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ കാര്യമായ പുരോഗതിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോട്ടയം കുറിച്ചിയിലുള്ള ഭവനത്തിൽ മൂർഖൻ പാമ്പിനെ പിടിക്കാനായി വാവാ സുരേഷ് എത്തിയപ്പോഴാണ് കടിയേറ്റത്. ഇതെല്ലാം തന്നെ വിശദമായി മെയിൽ പത്രം തങ്ങളുടെ ന്യൂസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പിടികൂടിയ മൂർഖനെ പ്ലാസ്റ്റിക് ചാക്കിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയാണ് കടിയേറ്റത്. മുൻപും ഇത്തരത്തിൽ പാമ്പുകടിയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കാര്യവും മെയിൽ പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.