ഒളിമ്പിക്‌സ് വനിതാ ഹോക്കിയില്‍ ബ്രിട്ടനോട് പൊരുതി തോറ്റ് ഇന്ത്യ. ബ്രിട്ടണ് വെങ്കലം സമ്മാനിച്ച വിജയ ഗോള്‍ പിറന്നത് അവസാന ക്വാര്‍ട്ടറിലായിരുന്നു.കളിയില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയത് ഇന്ത്യയായിരുന്നു.

ബ്രിട്ടന്റെ ജയം 4 -3 ന്. പകുതി സമയത്ത് ഇന്ത്യ 3-2ന് മുന്നിലായിരുന്നുവെങ്കിലും മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യക്കെതിരെ ഗോള്‍ നേടി ബ്രിട്ടന്‍ ഒപ്പമെത്തി. എന്നാല്‍ മത്സരത്തിന്റെ 48ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ ബ്രിട്ടന്‍ മുന്നിലെത്തി.

  മനുഷ്യ ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ഉൾക്കൊള്ളാത്തതുകൊണ്ടാണ് നമ്മുടെ ജീവിതത്തിൽ ഇത്രമാത്രം ദുഃഖങ്ങളും ക്ലേശങ്ങളും ഉണ്ടാകുന്നത്.......രണ്ടാം ഭാവി: പ്രായോഗിക തത്വചിന്തയിൽ ബിനോയ് എം. ജെ. എഴുതുന്നു

ബ്രിട്ടന് വേണ്ടി സിയാന്‍ റായെര്‍, പിയേനി വെബ്, ഗ്രേസ് ബാല്‍സ്ഡണ്‍, സാറ റോബേര്‍ട്സണ്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഇന്ത്യക്കായി ഗുര്‍ജിത് കൗര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വന്ദന കടാരിയ മൂന്നാം ഗോള്‍ നേടി. ഇന്ത്യന്‍ പുരുഷ ടീമിന് പിന്നാലെ വെങ്കലമെഡല്‍ സ്വപ്നം കണ്ടിറങ്ങിയ അവിശ്വസനീമായി മത്സരത്തിലേക്ക് തിരിച്ചുവന്ന് ലീഡെടുത്തെങ്കിലും അവസാന നിമിഷം മത്സരം കൈവിടുകയായിരുന്നു