പാക്കിസ്ഥാനെ മുട്ടുമടക്കിച്ചെങ്കിലും ഇന്ത്യയ്ക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. മത്സരശേഷം ഇന്ത്യക്ക് തിരിച്ചടിയാണ് ലഭിച്ചത്. മത്സരത്തിനിടെ പരിക്കറ്റ മടങ്ങിയ ഭുവനേശ്വര്‍ കുമാറിന് അടുത്ത മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കില്ലെന്നാണ് പറയുന്നത്.

തന്റെ മൂന്നാം ഓവര്‍ എറിയുന്നതിനിടെ പേശിവലിവ് മൂലം ഭുവനേശ്വര്‍ കുമാര്‍ ബൗളിംഗ് ഇടയ്ക്ക് നിര്‍ത്തി മടങ്ങുകയായിരുന്നു.  പിൻതുടയിലെ ഞരമ്പിനാണ് ഭുവിക്ക് പരിക്കേറ്റിരിക്കുന്നത്. ഇന്ത്യയുടെ ഓപ്പണിംഗ് ബൗളര്‍ക്ക് രണ്ടോ മൂന്നോ മത്സരങ്ങള്‍ പുറത്തിരിക്കേണ്ടി വരുമെന്ന് വിരാട് കോലി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏറെ വിഷമിപ്പിക്കുന്ന കാര്യമാണ് ഭുവിക്ക് സംഭവിച്ചത്. എന്നാല്‍, അത്ര ഗുരുതരമായ പരിക്കല്ലെന്നും വേഗം അദ്ദേഹം തിരിച്ചെത്തുമെന്നും കോലി പറഞ്ഞു. എന്നാല്‍, മുഹമ്മദ് ഷമിയുള്ളപ്പോള്‍ ടീമിന് വലിയ പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് പ്രതീക്ഷ.

പക്ഷേ, ഭുവനേശ്വറും ജസ്പ്രീത് ബുമ്രയും ചേര്‍ന്നുള്ള ഓപ്പണിംഗ് ബൗളിംഗ് ഇന്ത്യക്ക് ഏറെ നിര്‍ണായകമാണ്. പേസ്-സ്വിംഗ് കൂട്ടുക്കെട്ട് മറ്റു ടീമുകളെ ഏറെ വിഷമിപ്പിച്ചിരുന്നു. എന്നാല്‍, ഇന്നലെ ഭുവിയുടെ അഭാവത്തില്‍ ഓവര്‍ പൂര്‍ത്തിയാക്കാനെത്തിയ വിജയ് ശങ്കര്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ഇമാമുള്‍ ഹഖിനെ വിക്കറ്റിന് മുന്നില്‍ വീഴ്ത്തിയിരുന്നു