ഇന്‍ഡിഗോ എയർലൈൻസ് ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തുന്നു. മെയ് ഒന്നു തുടങ്ങി മൂന്നു മാസത്തേക്ക് സർവീസുണ്ടാകില്ലെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ജെറ്റ് എയർവെയ്സിനു പിന്നാലെ ഇൻഡിഗോയും സർവീസ് നിർത്തുന്നത് പ്രവാസികൾക്ക് തിരിച്ചടിയാണ്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് നിലവില്‍ ദോഹയില്‍ നിന്നു കേരളത്തിലേക്കു ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം, അഹ്മദാബാദ് സർവീസുകൾ താൽക്കാലികമായാണ് നിർത്തുന്നതെന്നും മൂന്നു മാസത്തിനകം പുനരാരംഭിക്കുമെന്നാണ് കമ്പനിയുടെ വിശദീകരണം. വാണിജ്യകാരണങ്ങളാലാണ് തീരുമാനമെന്നും കമ്പനി വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിരക്കിളവുള്ളതിനാൽ പ്രവാസികൾ കൂടുതൽ ആശ്രയിക്കുന്നത് ഇൻഡിഗോ സർവീസുകളെയാണ്. വേനലവധിക്കാലമായതിനാൽ ഒട്ടേറെ യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. എന്നാൽ, മുംബൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര മാറ്റാനാണ് കമ്പനി അധികൃതർ ആവശ്യപ്പെടുന്നത്. ഇതു കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് പ്രവാസികളുടെ ആശങ്ക. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലേയും കന്യാകുമാരി അടക്കമുള്ള സമീപപ്രദേശങ്ങളിലേയും പ്രവാസികൾക്ക് തിരിച്ചടിയാണ് ഇൻഡിഗോ സർവീസ് നിർത്തുന്നത്.