ഒ ചന്തുമേനോന്റെ ‘ഇന്ദുലേഖ’ യുടെ നായക നടനായി അഭിനയിച്ച രാജ്‌മോഹൻ അന്തരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. 1967ൽ പുറത്തിറങ്ങിയ ‘ഇന്ദുലേഖ’ എന്ന ചിത്രത്തിലെ നായകനായിരുന്നു രാജ്‌മോഹൻ.
‘ഇന്ദുലേഖ’ എന്ന നോവൽ അടിസ്ഥാനമാക്കി കലാനിലയം കൃഷ്ണൻനായർ സംവിധാനം ചെയ്ത സിനിമയിൽ മാധവൻ എന്ന കഥാപാത്രത്തെയാണ് രാജ്‌മോഹൻ അവതരിപ്പിച്ചത്. കലാനിലയം കൃഷ്ണൻനായരുടെ മരുമകനായിരുന്നു രാജ്‌മോഹൻ. വിവാഹ ബന്ധം വേർപിഞ്ഞതിനെ തുടർന്ന് സിനിമ പൂർണമായും ഉപേക്ഷിക്കുകയായിരുന്നു.
നോക്കാൻ ആരുമില്ലാത്ത അവസ്ഥയിൽ ഏറെക്കാലം ഒറ്റക്കായിരുന്നു ജീവിതം. തുടർന്ന് പുലയനാർകോട്ടയിലുള്ള അനാഥാലയത്തിൽ അന്തേവാസിയായി. അസുഖങ്ങളെ തുടർന്ന് ജൂലൈ നാലാം തീയതി അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം തുടർന്ന് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Leave a Reply