വിമാനങ്ങളില്‍ യാത്ര ചെയ്യാറുണ്ടെങ്കിലും അതിനുള്ളില്‍ നടക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ നിങ്ങള്‍ അറിയണമെന്നില്ല. ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ക്ക് ഇക്കാര്യങ്ങള്‍ അറിയാമെങ്കിലും അവ നിങ്ങള്‍ക്ക് പറഞ്ഞുതരണമെന്നില്ല. മുതിര്‍ന്ന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരുമായി സംസാരിച്ച് റെഡ്ഡിറ്റ് തയ്യാറാക്കിയ ചില രഹസ്യങ്ങള്‍ ഇവയാണ്. ഇനി വിമാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കും.

വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചാല്‍

വിമാനത്തിന്റെ വാതില്‍ യാത്രക്കിടെ തുറക്കാനാവില്ല. പക്ഷേ അതിന് ശ്രമിച്ചാല്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയും നിങ്ങളെ പുറത്താക്കുകയും ചെയ്‌തേക്കാം. സുരക്ഷാ കാരണങ്ങളാലാണ് ഇപ്രകാരം ചെയ്യുന്നത്. ഡോറുകള്‍ യാത്രാമധ്യേ തുറക്കാന്‍ കഴിയില്ലെങ്കിലും അതിനായി ശ്രമിക്കുന്നവരെ വിലങ്ങു വെക്കുന്നതിലേക്ക് വരെ നടപടികള്‍ നീളാം. ക്യാബിന്‍ ജീവനക്കാര്‍ക്ക് നേരിടുന്ന ബുദ്ധിമുട്ട് തങ്ങള്‍ക്കു നേരിടുന്ന ബുദ്ധിമുട്ടായി കോക്ക്പിറ്റിലുള്ളവര്‍ കണക്കാക്കുകയും അടിയനന്തര ലാന്‍ഡിംഗ് നടത്തി കുഴപ്പം സൃഷ്ടിച്ച യാത്രക്കാരനെ/യാത്രക്കാരിയെ പോലീസിന് കൈമാറുകയും ചെയ്യും.

വിമാനങ്ങളിലെ വൃത്തി

വിമാനങ്ങളിലെ ഉള്‍വശങ്ങള്‍ പ്രത്യക്ഷത്തിലുള്ളതുപോലെ അത്ര വൃത്തിയുള്ളതല്ലെന്നതാണ് വാസ്തവം. േ്രട ടേബിളുകളാണ് ഏറ്റവും വൃത്തിഹീനമെന്നാണ് മൈക്രോബയോളജിസ്റ്റുകള്‍ കണ്ടെത്തിയിരിക്കുന്നത്. ട്രേ ടേബിളുകളിലാണേ്രത യാത്രക്കാര്‍ തങ്ങളുടെ കുട്ടികളുടെ ഡയപ്പറുകള്‍ മാറുന്നത്. ഓരോ യാത്രക്കിടയിലും ഈ
ട്രേ ടേബിളുകള്‍ വൃത്തിയാക്കുക എന്നത് പ്രായോഗികമല്ലെന്നും ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് റെഡ്ഡിറ്റില്‍ എഴുതി. എല്ലാ ട്രേകളും വൃത്തിയാക്കാന്‍ ഒരേ തുണിതന്നെയായിരിക്കും ഉപയോഗിക്കുന്നത്. ചിലപ്പോള്‍ വിമാനങ്ങളിലെ ശുചിമുറികളില്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. ബാത്ത്‌റൂമുകളുടെ തറയില്‍ ചിലപ്പോള്‍ കാണുന്ന വെള്ളം യഥാര്‍ത്ഥത്തില്‍ വെള്ളമായിരിക്കില്ലെന്നും ചിലര്‍ പറയുന്നു.

ഇ സിഗരറ്റുകളും സാംസങ് നോട്ട് 7ഉം

ഇ സിഗരറ്റുകള്‍ കൊണ്ടുപോകാന്‍ യാത്രക്കാര്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ സാംസങ് നോട്ട് 7 പോലെ പൊട്ടിത്തെറിയില്‍ കുപ്രസിദ്ധിയുള്ള ഫോണുകള്‍ മിക്കവാറും എയര്‍ലൈനുകള്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇ സിഗരറ്റുകള്‍ തകരാറുകള്‍ മൂലം അറിയാതെ കത്തുകയും വിമാനങ്ങള്‍ വൈകുകയും ചെയ്തിട്ടുണ്ട്.

വിമാനം ടേക്ക് ഓഫ് ചെയ്താല്‍ മാത്രമേ ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ക്ക് പണം ലഭിക്കൂ

വിമാനം പറക്കുന്ന സമയത്തിനു മാത്രമാണ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരുടെ ശമ്പളം കണക്കാക്കുന്നത്. അതായത് വിമാനം ടേക്ക് ഓഫ് ചെയ്തില്ലെങ്കില്‍ അന്നത്തെ ശമ്പളം ഇവര്‍ക്ക് ലഭിക്കില്ലെന്ന് ചുരുക്കം. അതുപോലെ ക്യാബിന്‍ ബാഗുകളും മറ്റും എടുത്തുവെക്കാന്‍ സഹായിക്കുന്നതിനിടയിലുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇവരുടെ യൂണിയനുകള്‍ പോലും സംരക്ഷണം നല്‍കുന്നില്ല.

വിമാനത്തിലെ വെള്ളം

ഏറ്റവും വൃത്തിഹീനമായ വെള്ളമാണ് വിമാനത്തിന്റെ വാട്ടര്‍ലൈനുകളില്‍ ഉള്ളതെന്നാണ് ജീവനക്കാര്‍ പറയുന്നത്. വാട്ടര്‍ ലൈനുകള്‍ പലപ്പോഴും കാലങ്ങളോളം വൃത്തിയാക്കാറില്ല. അതുകൊണ്ടുതന്നെ വിമാനത്തില്‍ കിട്ടുന്ന വെള്ളം ചൂടാക്കി പോലും തങ്ങള്‍ ഉപയോഗിക്കാറില്ലെന്ന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ പറയുന്നു. എട്ടില്‍ ഒന്നു വീതംവിമാനങ്ങളിലെ വെള്ളത്തില്‍ അപകടകാരികളായ ബാക്ടീരിയകളെ കണ്ടെത്തിയിട്ടുണ്ട്.

എമര്‍ജന്‍സി വിന്‍ഡോകളിലെ ഷേഡുകള്‍ ഉയര്‍ത്തിവെക്കാന്‍ കാരണം

എമര്‍ജന്‍സി വിന്‍ഡോകളിലെ ഷേഡുകള്‍ എല്ലാ സമയത്തും ഉയര്‍ത്തി വെക്കാന്‍ ആവശ്യപ്പെടാറുണ്ട്. ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങള്‍ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക വിമാനത്തിനുള്ളിലെ അവസ്ഥ മനസിലാകുന്നതിനായാണ് ഇത് ചെയ്യുന്നതെന്നാണ് വിശദീകരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മദ്യപാനം

പുറത്തുനിന്ന് വാങ്ങുന്ന മദ്യം വിമാനത്തിനുള്ളില്‍ വെച്ച് കഴിക്കാന്‍ അനുവദിക്കാറില്ല. ഇതിന് വ്യക്തമായ കാരണങ്ങളുണ്ട്. വിമാനത്തില്‍ നിശ്ചിത അളവില്‍ മാത്രമേ മദ്യം നല്‍കാറുള്ളു. ഉയരം വര്‍ദ്ധിക്കുന്നതനുസരിച്ച് മദ്യം തലച്ചോറില്‍ പ്രവര്‍ത്തിക്കുന്നതും വര്‍ദ്ധിക്കുമെന്നതാണ് ഇതിന് കാരണം.

ചിലപ്പോള്‍ മൃതദേഹങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം

ചില അവസരങ്ങളില്‍ മൃതശരീരങ്ങള്‍ക്കൊപ്പം ഇരുന്ന നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം. യാത്രക്കിടയില്‍ മരിക്കുന്നവരുടെ ശരീരങ്ങള്‍ മൃതശരീരങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തേക്ക് മാറ്റണമെന്നാണ് ചട്ടം. ഇവിടെ സ്ഥലം ലഭ്യമല്ലെങ്കില്‍ ഒഴിഞ്ഞ സീറ്റുകളിലേക്ക് മാറ്റാം. അതും ലഭ്യമല്ലെങ്കില്‍ ഇരിക്കുന്ന സീറ്റില്‍ തന്നെ ശരീരങ്ങള്‍ ഇരുത്തുകയാണ് പതിവ്. ഒരു ബ്ലാങ്കറ്റ് ഉപയോഗിച്ച് ശരീരം മറയ്ക്കാറുണ്ടെന്ന് അറ്റന്‍ഡന്റുമാര്‍ പറയുന്നു.

ടേസറുകള്‍ വിമാനത്തില്‍?

ചില വിമാനങ്ങളില്‍ കുഴപ്പക്കാരായ യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ടേസര്‍ ഗണ്ണുകള്‍ ഉപയോഗിക്കാറുണ്ട്. കൊറിയന്‍ എയര്‍ പോലെ ചില എയര്‍ലൈനുകള്‍ ഇവയുടെ ഉപയോഗത്തിലൂടെ കുപ്രസിദ്ധരുമാണ്.

എമര്‍ജന്‍സി വിന്‍ഡോ അനാവശ്യമായി ഉപയോഗിച്ചാല്‍

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതി്‌ന് അനാവശ്യമായി എമര്‍ജന്‍സി വിന്‍ഡോ ഉപയോഗിച്ചാല്‍ അതിന്റെ തകരാറുകള്‍ പരിഹരിക്കുന്നതിനും വിമാനം വൈകുന്നതുമൂലമുണ്ടാകുന്ന നഷ്ടവും നിങ്ങളില്‍ നിന്ന് ഈടാക്കും. എമര്‍ജന്‍സി വിന്‍ഡോകള്‍ അപകട ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാനുള്ളതാണ്.

ഏറ്റവും മികച്ച സേവനം ലഭിക്കുന്നത് പിന്‍സീറ്റുകാര്‍ക്ക്

വിമാനങ്ങള്‍ക്കുള്ളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കായിരിക്കും ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാവുകയെന്നാണ് അറ്റന്‍ഡന്റുമാര്‍ പറയുന്നത്.

വിമാനത്തിലെ ടോയ്‌ലെറ്റുകളില്‍ ദുര്‍ഗന്ധമൊഴിവാക്കാന്‍ ചെയ്യുന്നത്

കേട്ടാല്‍ വളരെ വിചിത്രമെന്ന് തോന്നുന്ന ഒരു എളുപ്പവഴിയുണ്ട് വിമാനങ്ങളിലെ ടോയ്‌ലെറ്റുകളിലെ ദുര്‍ഗന്ധമൊഴിവാക്കാനായി അറ്റന്‍ഡന്റുമാര്‍ക്ക്. കോഫിയാണ് ഇവര്‍ ടോയ്‌ലെറ്റില്‍ പ്രയോഗിക്കുന്നത്. ദുര്‍ഗന്ധമൊഴിവാക്കാന്‍ ഇതിലും നല്ലൊരു മരുന്ന് വേറെയില്ലെന്ന് ഇവരുടെ അനുഭവസാക്ഷ്യം.