ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ മുന്നേറുകയാണ്. യാത്രയിലുടനീളം ജീവിതത്തിലെ വിവിധ മേഖലയിലുള്ളവരുമായി ആശയവിനിമയം നടത്താൻ രാഹുൽഗാന്ധി സമയം കണ്ടെത്തുന്നുണ്ട്. യാത്രയിൽ ഓടിവന്ന് തന്റെ കൈപിടിച്ച മിടുക്കി കുട്ടിയും കൂട്ടുകാരികളുമായി അദ്ദേഹം നടത്തുന്ന സംഭാഷണം കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന്റെ നേർക്കാഴ്ചയായിരുന്നു.

രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് വളരെ വ്യക്തമായ തങ്ങളുടെ ജീവിത ലക്ഷ്യങ്ങളാണ് അവർ പങ്കുവയ്ക്കുന്നത്. എല്ലാവരും തന്നെ തങ്ങളുടെ സ്കൂൾ പഠനത്തിനുശേഷം നേഴ്സിംഗ് ജോലി തിരഞ്ഞെടുക്കാനാണ് താത്പര്യപ്പെടുന്നത്. എന്തുകൊണ്ടാണ് കേരളത്തിൽ നിന്നുള്ള നേഴ്സുമാർക്ക് ആഗോളതലത്തിൽ ഇത്രമാത്രം അംഗീകാരം കിട്ടുന്നതെന്ന ചോദ്യത്തിന് തങ്ങളുടെ ജോലിയോടുള്ള ആത്മാർത്ഥതയും കഠിനാധ്വാനവുമാണെന്നാണ് കുട്ടികൾ നൽകിയ മറുപടി.

രാഹുൽ ഗാന്ധിയുമായി ഷാർജ ഷെയ്ക്കും രുചിച്ച് കുട്ടികൾ പങ്കിട്ട പല മറുപടികളും കേരളത്തിലെ വിദ്യാർത്ഥികളുടെ ജീവിത വീക്ഷണത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നതായിരുന്നു. അതുപോലെതന്നെ ഇന്റർനെറ്റും സമൂഹമാധ്യമങ്ങളും നമ്മുടെ വിദ്യാർത്ഥികളിൽ ചെലുത്തുന്ന സ്വാധീനവും വലുതാണെന്ന് വിളിച്ചോതുന്നതായിരുന്നു ഈ കൂടിക്കാഴ്ച . എവിടെ ജോലി ചെയ്യണമെന്ന രാഹുൽഗാന്ധിയുടെ ചോദ്യത്തിന് വിദ്യാർത്ഥികൾ നൽകിയ ഉത്തരം കൊറിയ എന്നായിരുന്നു . അതിനു കാരണം ബി ടി എസ് ബാൻഡും