ഇടുക്കി ജില്ലാ സംഗമത്തില്‍ പങ്കെടുക്കാന്‍ അദ്യമായി ഇടുക്കിയുടെ ജനപ്രതിനിധി കുടുംബസമേതം എത്തുന്നു. ആറാമത് ഇടുക്കി ജില്ലാ സംഗമത്തിന്റെ വാര്‍ഷികത്തില്‍ ഇടുക്കി ജില്ലക്കാരായ എല്ലാവരുടെയും കുടെ സമയം ചെലവഴിക്കാനും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും ഇടുക്കി ജില്ലാ സംഗമം എന്ന കൂട്ടായ്മയില്‍ പങ്കുകെള്ളാന്‍ എല്ലാവരും മെയ് ആറിന് നടക്കുന്ന സംഗമത്തില്‍ എത്തിച്ചേരാന്‍ ജോയിസ് ജോര്‍ജ് എല്ലാ ഇടുക്കി ജില്ലക്കാരെയും ഹാദ്വവമായി ക്ഷണിക്കുന്നു.

ഈ ഒരു ദിനം എത്രയും ഭംഗിയായും മനോഹരമായും അസ്വാദ്യകരമാക്കാന്‍ എല്ലാ ഇടുക്കിക്കാരും നമ്മുടെ ഈ കൂട്ടായ്മയിലേയ്ക്ക് കടന്നു വരണമെന്ന് സംഗമം കമ്മറ്റി ഓര്‍മ്മിപ്പിക്കുന്നു. യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഈ സ്‌നേഹക്കൂട്ടായ്മ യുകെയിലും ഇടുക്കി ജില്ലയിലുമായി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് ഇടുക്കി ജില്ലാ സംഗമം പതിനാറു ലക്ഷം രൂപ കൊടുത്ത് കുടുംബങ്ങളെയും വ്യക്തികളെയും സ്ഥാപനങ്ങളെയും സഹായിക്കന്‍ സാധിച്ചത്
യുകെയിലുള്ള ഒരോ ഇടുക്കിക്കാര്‍ക്കും അഭിമാനിക്കാനുള്ളതാണ്.

മെയ് മാസം ആറാം തീയതി വ്യത്യസ്ഥമായ കലാപരിപാടികളാലും പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ നൂതനവും പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തി വരുന്നു. യുകെയില്‍ ഉളള എല്ലാം ഇടുക്കിക്കാരും ഇത് ഒരു അറിയിപ്പായി കണ്ട് ഈ സംഗമത്തില്‍ പങ്ക് ചേരുവാന്‍ ഇടുക്കി ജില്ലാ സംഗമം ഹാര്‍ദ്ദവമായി നിങ്ങളെ ക്ഷണിക്കുന്നു.

വേദിയുടെ അഡ്രസ്,

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

community centre – Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM
WV14 9BW.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ദയവായി ഈ നമ്പരുകളില്‍ ബന്ധപ്പെടുക.

കണ്‍വീനര്‍ റോയി മാത്യു 07828009530
ജോയിന്റ് കണ്‍വീനേഴ്‌സ് ബാബു തോമസ് 07730 883823 ബെന്നി തോമസ് 07889 971259, റോയി മാത്യു 07956 901683, ഷിബു സെബാസ്റ്റ്യന്‍ 07576 195312.