കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഒറ്റയ്ക്ക് നേടിയ ഉജ്ജ്വല വിജയം ലണ്ടനിൽ ആഘോഷമാക്കുവാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് പരിപാടികൾ സംഘടിപ്പിക്കുന്നു. ലണ്ടനിലെ ഹെയ്‌സിൽ ഇന്ന് സംഘടിപ്പിക്കുന്ന ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന എഐസിസി മീഡിയ ചെയർപേഴ്സൺ സുപ്രിയ ശ്രീനാതെ അടക്കം പ്രമുഖ നേതാക്കൾ പങ്കെടുക്കും.
കോൺഗ്രസ്സിന്റെ അനിഷേധ്യ നേതാവും, ജനാധിപത്യ-മതേതര മൂല്യങ്ങളുടെ ദേശീയ മുഖവുമായ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയും,എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണ്ണാടക കോൺഗ്രസ്സിലെ പ്രമുഖ നേതാക്കളായ ഡി കെ ശിവകുമാർ, സിദ്ധരാമയ്യ തുടങ്ങിയവരുടെ കൂട്ടായ നേതൃത്വo, ശക്തമായ സംഘടനാ സംവിധാനം, കൃത്യതയാർന്ന രാഷ്ട്രീയ തന്ത്രങ്ങൾ, ജനകീയ പ്രശ്നങ്ങളിലുള്ള ഇടപെടലുകൾ എന്നിവ കോൺഗ്രസ്സിന്റെ വലിയ വിജയത്തിനു കാരണമായി.
ജനാധിപത്യ-മതേതര ഭാരതത്തെ തിരിച്ചു കൊണ്ടുവരുവാൻ കോൺഗ്രസിനു മാത്രമേ കഴിയൂവെന്നും, കോൺഗ്രസ്സ് നേതൃത്വം നൽകുന്ന പ്രതിപക്ഷ ഐക്യ സംവിധാനത്തിനു അത് സാധ്യമാകും എന്ന സന്ദേശമാണ് കർണ്ണാടക നൽകുന്നത്.
ഇന്ന്, മെയ് 14 നു ഞായറാഴ്ച ഉച്ചക്ക് 3:30 ന് മിഡിൽസെക്സിലെ ഹെയ്‌സിൽ വെച്ച് നടത്തപ്പെടുന്ന ആഘോഷപരിപാടിയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ദേശീയ പ്രസിഡന്റ് കമൽ ദലിവാൽ അദ്ധ്യക്ഷത വഹിക്കും. ഐഒസി ദേശീയ നേതാക്കളും, വിവിധ ചാപ്റ്റർ പ്രസിഡന്റുമാരും , കോൺഗ്രസ്സ് പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും.
Address: 188, Pasadena Close, Hayes, UB3 3NQ
Leave a Reply