ഐപിഎല്ലില്‍ വിരാട് കോഹ്‍ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ നാലാം തോല്‍വി. രാജസ്ഥാന്‍ റോയല്‍സ് ഏഴു വിക്കറ്റിന് ബാംഗ്ലൂരിനെ തോല്‍പിച്ചു.159 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ ഒരുപന്ത് ശേഷിക്കെ മറികടന്നു.
കോഹ്‍ലിയുടെ ബാംഗ്ലൂരിനെ വീഴ്ത്തി രാജസ്ഥാന് സീസണിലെ ആദ്യ വിജയം. അവസാന ഓവറുകളില്‍ പതറുന്ന ശീലം മറന്ന രാജസ്ഥാനെ രാഹുല്‍ ത്രിപാഠിയാണ് വിജയത്തിലേയ്ക്ക് നയിച്ചത്. ജോസ് ബട്‌ലര്‍ 43 പന്തില്‍ 59 റണ്‍സെടുത്ത് ഇന്നിങ്സിന് അടിത്തറയിട്ടു. സ്റ്റീവ് സ്മിത് (38) രാഹുല്‍ ത്രിപാഠി (34) റണ്‍സെടുത്തു നാലു ക്യാച്ചുകളാണ് ബാംഗ്ലൂര്‍ കൈവിട്ടത്.
41 പന്തില്‍ 67 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലിന്റെ മികവിലാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തിയത്. കോഹ്ലിയുടെയും ഡിവില്ലിയേഴ്സിന്റെയും അടക്കം 12 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലാണ് ബാംഗ്ലൂരിനെ പിടിച്ചുെകട്ടിയത്. 28 പന്തില്‍ 31 റണ്‍സെടുത്ത ഓസീസ് താരം മാര്‍ക്കസ് സ്റ്റോയിണിസ് ആര്‍ സി ബി സ്കോര്‍ 158ല്‍ എത്തിച്ചു.
Leave a Reply