ഐ​പി​എ​ല്‍ പ​ത്താം സീ​സ​ണി​ല്‍ കിരീടം ചൂടാൻ മ​ഹാ​രാ​ഷ്ട്ര ടീ​മു​ക​ള്‍ ഇ​ന്നു ന​ട​ക്കു​ന്ന ഗ്രാ​ന്‍ഡ് ഫി​നാ​ലെ​യി​ല്‍ ഏറ്റുമുട്ടും. മൂന്ന് ഐപിഎല്‍ കിരീടം നേടുന്ന ആദ്യ നായകനാകാനാനൊരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ് നായകൻ രോഹിത് ശര്‍മ. ടീം രൂപീകരിച്ച് രണ്ടാം സീസണില്‍ തന്നെ കപ്പുയര്‍ത്താന്‍ സ്റ്റീവ് സ്മിത്തിന്റെ പൂനെയും.ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ‘മഹാരാഷ്ട്ര ഡർബി’ അരങ്ങേറുക. ഈ ​സീ​സ​ണി​ല്‍ ഇ​തു നാലാം തവണയാണ് ഇരുവരും മുഖാമുഖം വരുന്നത്. മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും പൂ​ന​യ്ക്കാ​യി​രു​ന്നു ജ​യം. അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ കി​രീ​ട​ത്തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലെ തോ​ല്‍വി​ക്കു മ​റു​പ​ടി ന​ല്‍കാ​നാണ് മും​ബൈ ഒ​രു​ങ്ങു​ന്നത്. ക​ഴി​ഞ്ഞ സീ​സ​ണി​ലെ മോ​ശം പ്ര​ക​ട​ന​ത്തി​നു​ശേ​ഷം സ്റ്റീ​വ​ന്‍ സ്മി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൂ​നെ തു​ട​ക്ക​ത്തി​ലെ വീ​ഴ്ച​ക​ള്‍ക്കു​ശേ​ഷം മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെയാണ് ഫൈ​ന​ലി​ലേ​ക്കു കു​തി​ച്ചത്.

രണ്ടുവട്ടം ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ നാലാമത്തെ ഫൈനലാണിത്‌. നായകന്‍ രോഹിത്‌ ശര്‍മ, കീറോൺ പൊള്ളാര്‍ഡ്‌, ഹര്‍ഭജന്‍ സിങ്‌, അമ്പാട്ടി റായിഡു എന്നിവര്‍ 2013 ലും 2015 ലും മുംബൈ ഇന്ത്യന്‍സ്‌ കിരീടം നേടുമ്പോള്‍ ടീമിലുണ്ടായിരുന്നു. പ്രതിഭാശാലികളായ താരങ്ങളാണു മുംബൈയുടെ ശക്‌തി. ഇംഗ്ലണ്ടിന്റെ ജോസ്‌ ബട്ട്‌ലര്‍ നാട്ടിലേക്കു മടങ്ങിയെങ്കിലും ലെന്‍ഡല്‍ സിമ്മണ്‍സ്‌ എന്ന വെസ്‌റ്റിന്‍ഡീസ്‌ ബാറ്റിങ്‌ വെടിക്കെട്ട്‌ ആ വിടവ്‌ നികത്തി. മിച്ചല്‍ ജോണ്‍സണും മിച്ചല്‍ മക്‌ഗ്ലെഹാസും ബൗളിങ്ങില്‍ ഏത്‌ വമ്പനെയും വീഴ്‌ത്താന്‍ കെല്‍പ്പുള്ളവരാണ്‌. രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ തകര്‍ത്ത ലെഗ്‌ സ്‌പിന്നര്‍ കരണ്‍ ശര്‍മ ഉപ്പലിലെ സ്‌പിന്നിനെ തുണയ്‌ക്കുന്ന പിച്ചില്‍ തിളങ്ങുമെന്നാണ് പ്രതീക്ഷ. വെറ്ററന്‍ ഓഫ്‌ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന്റെ സാന്നിധ്യവും അവര്‍ക്കു തുണയാണ്‌. ഡെത്ത്‌ ഓവറുകളില്‍ എറിയാന്‍ പറ്റിയ രണ്ട്‌ താരങ്ങളാണ്‌ ലസിത്‌ മലിംഗയും ജസ്‌പ്രീത്‌ ബുംറയും. ക്രുനാണ്‍, ഹാര്‍ദിക്‌ പാണ്ഡ്യ സഹോദരന്‍മാര്‍ ഏത്‌ ടീമിനും മുതൽക്കൂട്ടാണ്. ഒറ്റയ്‌ക്ക് മത്സരം വരുതിയിലാക്കാന്‍ കെല്‍പ്പുള്ള താരമാണെന്ന് നായകന്‍ രോഹിത്‌ ശര്‍മ പല തവണ തെളിയിച്ചിട്ടുമുണ്ട്.

പൂനെക്ക് സ്റ്റീവ് സ്മത്തിന്റെ ക്യാപ്റ്റന്‍സിയും മഹേന്ദ്രസിങ് ധോണിയുടെ പരിചയ സമ്പത്തും ഗുണം ചെയ്യും. ധോണിക്ക്‌ ഐപിഎല്ലിൽ ഇത്‌ ഏഴാം ഫൈനലാണ്‌. അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ടുവര്‍ഷത്തെ വിലക്ക്‌ കഴിഞ്ഞു തിരിച്ചെത്തുന്നതോടെ ധോണി പഴയ മഞ്ഞക്കുപ്പായത്തിലേക്കു മടങ്ങും. ഇതുകൊണ്ട് തന്നെഅത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഐപിഎല്ലിൽ പൂനെ ജെഴ്സിയിൽ ധോനിയുടെ അവസാന മത്സരമാകും ഇന്നത്തേത്. അജിങ്ക്യ രഹാനെ, രാഹുല്‍ ത്രിപാഠി, ജയദേവ് ഉനദ്ഗഡ് എന്നിവരുടെ ഫോം മുംബൈക്ക് തലവേദനയാകും. ദക്ഷിണാഫ്രിക്കയുടെ ലെഗ്‌ സ്‌പിന്നര്‍ ഇമ്രാന്‍ താഹിര്‍ നാട്ടിലേക്കു മടങ്ങിയത്‌ അവര്‍ക്കു ക്ഷീണമായി. 22 വിക്കറ്റെടുത്ത ഇടംകൈയന്‍ പേസര്‍ ജയദേവ്‌ ഉനാത്‌കട്ട്‌ ഈ വിടവ്‌ നികത്തുമെന്നാണു പൂനെയുടെ പ്രതീക്ഷ.

രോഹിത് ശര്‍മ്മക്കും സംഘത്തിനുമെതിരെ വിജയകുതിപ്പ് തുടരാന്‍ പൂനെയും തിരിച്ചടിക്കാന്‍ മുംബൈയും കച്ചമുറുക്കുമ്പോള്‍ ആവേശകരമായ പോരാട്ടം തന്നെയാണ് ഫൈനലിൽ ആരാധകർ പ്രതീക്ഷിക്കുന്നത്.