ഐ.പി.എല്ലിന്റെ 14ാം സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ യു.എ.ഇയില്‍ നടത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെയായിരിക്കും ടൂര്‍ണമെന്‍റിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നടക്കുകയെന്നാണ് വിവരം.

ഇക്കാര്യം ബി.സി.സി.ഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 29ന് ചേരുന്ന ബി.സി.സി.ഐ യോഗത്തിനൊടുവില്‍ പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം.

  ഹരിയാണയിലെ പല്‍വാള്‍ ജില്ലയില്‍ അജ്ഞാത രോഗം പടരുന്നു; പനി ബാധിച്ച് മരിച്ചത് എട്ട് കുട്ടികള്‍...

ഒരു മാസം നീളുന്ന വിന്‍ഡോയില്‍ ഐ.പി.എല്ലിലെ ബാക്കിയുള്ള 31 മല്‍സരങ്ങള്‍ തീര്‍ക്കാനാണ് ബി.സി.സി.ഐ ലക്ഷ്യമിടുന്നത്. നേരത്തെ രാജ്യത്തെ കോവിഡ് സാഹചര്യം വഷളായ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തുകയായിരുന്നു.