ടെഹ്റാൻ: മിഡിൽ ഈസ്റ്റിലേക്ക് യുഎസ് സൈനിക നീക്കം നടത്തുമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാൻ കടുത്ത മുന്നറിയിപ്പ് നൽകി. തങ്ങൾക്കെതിരായ ഏതൊരു ആക്രമണവും സമ്പൂർണ യുദ്ധമായി തന്നെ കണക്കാക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണം ഉണ്ടായാൽ കൈവശമുള്ള എല്ലാ ശക്തിയും ഉപയോഗിച്ച് ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ അറിയിച്ചു.
യുഎസിന്റെ സൈനിക സന്നാഹങ്ങളെ നേരിട്ടുള്ള ഭീഷണിയായാണ് ടെഹ്റാൻ കാണുന്നത്. ചെറുതായാലും, സർജിക്കൽ ആക്രമണമെന്ന പേരിലായാലും, ഏതൊരു ആക്രമണത്തിനും ശക്തമായ മറുപടി നൽകുമെന്നാണ് ഇറാന്റെ നിലപാട്. മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാനെ സമ്മർദ്ദത്തിലാക്കാൻ യുഎസ് നാവിക സന്നാഹം ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നതായി ട്രംപ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സൈനിക നടപടി ഉണ്ടാകില്ലെന്ന സൂചനകൾ ട്രംപ് നൽകിയിരുന്നെങ്കിലും, പിന്നീട് നിലപാട് മാറ്റി സൈനിക നീക്കം പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമായത്.











Leave a Reply