ഐറിഷ് മലയാളികളെ ഞെട്ടിച്ച് വീണ്ടും മലയാളി മരണം.. ട്രെഡ് മില്ലിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത് പേയിങ് ഗെസ്റ്റായി താമസിക്കുന്നവർ

ഐറിഷ് മലയാളികളെ ഞെട്ടിച്ച് വീണ്ടും മലയാളി മരണം.. ട്രെഡ് മില്ലിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത് പേയിങ് ഗെസ്റ്റായി താമസിക്കുന്നവർ
July 11 16:55 2020 Print This Article

അയർലൻഡ്: അയർലണ്ടിലെ ഡബ്ലിന്‍ സിറ്റി വെസ്റ്റില്‍ താമസിക്കുന്ന മലയാളി ജോണ്‍സണ്‍ ഡി ക്രൂസ് (53) നിര്യാതനായി. ബെല്‍ ഫ്രീയിലെ താമസക്കാരനായിരുന്ന ജോണ്‍സണ്‍ ട്രെഡ് മില്ലില്‍ എക്‌സര്‍സൈസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഇന്നലെ രാത്രി 9 മണിയോടെയാണ് മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ്. പോസ്റ്റുമോർട്ടം കഴിഞ്ഞെങ്കിൽ മാത്രമേ മരണകാരണം അറിയുവാൻ സാധിക്കൂ.

ട്രെഡ് മില്ലിനു സമീപം നിലത്ത് വീണു കിടക്കുന്ന അവസ്ഥയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇദ്ദേഹത്തിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന മറ്റൊരു മലയാളിയാണ് ജോണ്‍സനെ നിലത്തു കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയത്. ജോണ്‍സന്റെ ഭാര്യ ഓസ്‌ട്രേലിയയിലാണ്. യൂ സി ഡിയില്‍ പഠിക്കുന്ന മകന്റെ പഠനവുമായി ബന്ധപ്പെട്ട് ജോണ്‍സണ്‍ അയര്‍ലണ്ടില്‍ തുടരുകയായിരുന്നു.

കൗണ്ടി ഗോള്‍വേയിലെ ട്യൂമില്‍ കഴിഞ്ഞ ചൊവ്വാഴ്ച്ച നിര്യാതനായ മട്ടാഞ്ചേരി സ്വദേശി താഴ് ശ്ശേരി ജോര്‍ജ് ജോസ് വര്‍ഗീസിന്റെ (ലിജു) സംസ്‌കാരം ഇന്നലെ ട്യൂമില്‍ നടത്തപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് സമപ്രായക്കാരനായ ജോണ്‍സന്റെ മരണ വാര്‍ത്തയും എത്തിയത്. അയര്‍ലണ്ടില്‍ ഒരാഴ്ചക്കിടെ രണ്ട് മരണങ്ങൾ ഉണ്ടായത് അയർലൻഡ് പ്രവാസി മലയാളികളെ സങ്കടപ്പെടുത്തിയിരിക്കുകയാണ്. ശവസംക്കാരം സംബന്ധിച്ച വിവരങ്ങൾ തീരുമാനമായിട്ടില്ല.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles