മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്ററിനടുത്ത് ഹീല്‍ഡ്ഗ്രീനിലെ കോട്ടയം നീണ്ടൂര്‍ സ്വദേശി കല്ലടാന്തിയില്‍ ഷാജിയുടെയും പ്രിനിയുടെയും മകള്‍ ഇസബെല്‍ ഷാജി (10) ബന്ധുക്കളെയും കൂട്ടുകാരെയും വിട്ട് വേദനകൾ ഇല്ലാത്ത ലോകത്തിലേക്ക് യാത്രയായി. ഇസബെല്‍ കുറച്ചുകാലമായി അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് ഇപ്പോൾ മരണം സംഭവിച്ചിരിക്കുന്നത്.
മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നായ മിഷന്‍ ഇടവകയിലെ സെന്റ്. ജൂഡ് & സെന്റ്. പയസ് ടെന്‍ത് കൂടാരയോഗത്തിലെ അംഗങ്ങളാണ് ഷാജിയും കുടുംബവും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ റവ.ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ അന്ത്യകൂദാശ നല്‍കിയിരുന്നു.
സഹോദരങ്ങള്‍ റയാന്‍, റൂബെന്‍, റിയോണ്‍, ജോണ്‍ പോള്‍. ഇസബെല്‍ മോളുടെ അകാലത്തിൽ ഉണ്ടായ വേർപാടിൽ ദുഃഖാർത്ഥരായ ബന്ധുക്കളെയും ഉറ്റവരെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.
Leave a Reply