ഇ​സ്ര​യേ​ൽ- പ​ല​സ്തീ​ൻ സം​ഘ​ർ​ഷ​ത്തി​ന് താ​ൽ​ക്കാ​ലി​ക വി​രാ​മം. വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണയായി. വെടിനിർത്തലിനുള്ള തീരുമാനത്തിന് സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയതായി ഇസ്രായേൽ അറിയിച്ചു. ഇതിനു പിന്നാലെ ഉപാധികളില്ലാത്ത വെടിനിർത്തൽ നിലവിൽ വന്നതായി ഹമാസും പ്രതികരിച്ചു. ഇ​തോ​ടെ ഗാ​സ മു​ന​മ്പി​ലെ 11 ദി​വ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന സൈ​നി​ക ന​ട​പ​ടി​ക​ൾ​ക്ക് വി​ര​മ​മാ​വും.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​ന് വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വന്നത്. ഈജിപ്ത് മുൻകൈ എടുത്ത് നടത്തുന്ന സമാധാന ശ്രമങ്ങളോട് സഹകരിക്കുകയാണെന്നും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന്റെയും ചാരസംഘടനയായ മൊസ്സാദിന്റെയും ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് വഴങ്ങിയാണ് ഉപാധികളില്ലാത്ത വെടിനിർത്തൽ എന്നും ഇസ്രായേൽ വിശദീകരണക്കുറിപ്പ് ഇറക്കി. ഇതിനുപിന്നാലെ വെടിനിർത്തൽ നിലവിൽ വന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. ബെഞ്ചമിൻ നെതന്യാഹുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു.

വെ​ടി​നി​ർ​ത്ത​ൽ‌ ഒ​രു​പോ​ലെ ഒ​രേ​സ​മ​യം ന​ട​ക്കു​മെ​ന്ന് ഹ​മാ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ധാരണ പലസ്തീന്റെ ജയമാണെന്നും ഹ​മാ​സ് പ്രതികരിച്ചു. വെ​ടി​നി​ർ​ത്ത​ലി​നാ​യി ഇ​സ്ര​യേ​ലും ഹ​മാ​സു​മാ​യി ഈ​ജി​പ്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു.