സാമൂഹിക ഐക്യദാർഡ്യ പക്ഷാചരണത്തിന്റെ സമാപന സമ്മേളനത്തിൽ മന്ത്രി എം.എം.മണിയും ആദിവാസി ഊരുമൂപ്പനും തമ്മിൽ പൊരിഞ്ഞ വാക്കുതർക്കം. പ്രസംഗത്തിനിടെ സദസിൽ നിന്നെഴുന്നേറ്റ ഊരുമൂപ്പൻ മന്ത്രിയെ ചോദ്യം ചെയ്തു. ഊരുമൂപ്പനെ പുറത്താക്കാനുള്ള പൊലീസുകാരുടെ നീക്കം മന്ത്രി തന്നെ തടഞ്ഞു.

തൊടുപുഴയിൽ പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു നാടകീയ രംഗങ്ങൾ. ഉദ്ഘാടകനായ മന്ത്രി എം.എം.മണി രാജ്യത്ത് ദലിതർക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ച് വാചാലനായി. ഗുജറാത്ത്, യുപി സംസ്ഥാനങ്ങളെ പരാമർശിച്ചു. ഇതോടെ പീരുമേട് കൊക്കയാർ പഞ്ചായത്തിലെ മേലോരം സ്വദേശി ഊരുമൂപ്പൻ ചെറിയാൻ നൈനാൻ സദസിൽ നിന്നെഴുനേറ്റു. കേരളത്തിലെ കാര്യം പറയാൻ ആവശ്യപ്പെട്ടു. പ്രസംഗം തുടരുന്നതിനിടെ ഊരുമൂപ്പന്റെ ശബ്ദം വീണ്ടും ഉയർന്നതോടെ മന്ത്രി ക്ഷുഭിതനായി. മന്ത്രിയുടെ പ്രസംഗത്തിൽ ഗുജറാത്തും യുപിയും കയറികൂടിയതോടെ വീണ്ടും ഊരുമൂപ്പൻ രംഗത്ത്. അങ്ങനെ സംഭവബഹുലമായ ചടങ്ങ് കൂട്ടചിരിയിൽ കലാശിച്ചു.

കടപ്പാട് : മനോരമ ന്യൂസ്