ന്യൂസീലാന്‍ഡ് പൊതുതെരഞ്ഞെടുപ്പ്; ഇത് രണ്ടാമൂഴം, ശക്തമായ വിജയം നേടി ജസീന്ത…

ന്യൂസീലാന്‍ഡ് പൊതുതെരഞ്ഞെടുപ്പ്; ഇത് രണ്ടാമൂഴം, ശക്തമായ വിജയം നേടി ജസീന്ത…
October 17 14:26 2020 Print This Article

ന്യൂസീലാന്‍ഡിലെ പൊതുതെരഞ്ഞെടുപ്പില്‍ ശക്തമായ വിജയം നേടി പ്രധാനമന്ത്രി ജസീന്ത. ഇത് രണ്ടാംതവണയാണ് ജസീന്ത വിജയം നേടുന്നത്. കൊറോണ മഹാമാരി ബാധിച്ച സമ്പദ് വ്യവസ്ഥയെ പുനര്‍നിര്‍മിക്കുന്നതിനും സാമൂഹിക അസമത്വം പരിഹരിക്കുന്നതിനും തന്റെ ഈ വിജയം ഉപയോഗിക്കുമെന്ന് ജസീന്ത പ്രതികരിച്ചു.

‘അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വളരെയധികം ജോലികള്‍ ചെയ്യാനുണ്ട്,” വിജയമുറപ്പിച്ച ശേഷം ഓക്ലാന്‍ഡില്‍ തന്റെ അനുഭാവികളോട് അവര്‍ പറഞ്ഞു. ‘കൊവിഡ് പ്രതിസന്ധി കാലത്തിനു മുമ്പുള്ളതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് നമ്മളെത്തും. എല്ലാം വീണ്ടെടുക്കാനും ത്വരിതപ്പെടുത്താനും ഈ വിജയം നമ്മളെ സഹായിക്കും’, ജസിന്ത പറയുന്നു,

ആകെ രേഖപ്പെടുത്തിയ 87% വോട്ടില്‍ ആര്‍ഡേന്റെ ലേബര്‍ പാര്‍ട്ടിക്ക് 49% പിന്തുണ ലഭിച്ചു. അതേ സമയം പ്രതിപക്ഷത്തുള്ള നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. ജസിന്തയുടെ എതിരാളിയും സെന്റര്‍-റൈറ്റ് നാഷണല്‍ പാര്‍ട്ടി നേതാവുമായ ജുഡിത്ത് 34 സീറ്റുകള്‍ മാത്രമാണ് നേടിയത്. 2002 ന് ശേഷമുള്ള നാഷണല്‍ പാര്‍ട്ടിയുടെ ഏറ്റവും മോശം പ്രകടനമാണിത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles