വീട്ടിനുള്ളിൽ രാത്രി കിടന്നുറങ്ങിയ ഭാര്യയെ പുലർച്ചെ ഭർത്താവ് കണ്ടത് 22 അടി ഉയരമുള്ള പ്ലാവിന് മുകളിൽ. നാലുമണിയോടെ ഉറക്കമുണർന്നപ്പോൾ ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ ഭർത്താവാണ് ഒടുവിൽ നാലരയോടെ വീടിനടുത്തുള്ള അധികം ശിഖരങ്ങളില്ലാത്ത പ്ലാവിന്റെ 22 അടിയോളം ഉയരത്തിൽ ഇരിക്കുന്ന ഭാര്യയെ കണ്ടെത്തിയത്.

അതേസമയം, 20 വയസുകടന്ന സ്ത്രീ എങ്ങനെ താഴെയൊന്നും അധികം ശിഖരങ്ങളില്ലാത്ത പ്ലാവിൽ കയറിയത് എന്നാണ് എല്ലാവരും അത്ഭുതപ്പെടുന്നത്. തൃശ്ശൂർ അരിമ്പൂരിലാണ് സംഭവം നടന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കണ്ടെത്തിയ ഭാര്യയെ പ്ലാവിൽ നിന്നും താഴെ ഇറക്കാൻ ഭർത്താവ് ശ്രമം നടത്തിയെങ്കിലും താഴെ വീഴുമോയെന്ന ഭയം മൂലം ഇറങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് കയർ ഉപയോഗിച്ച് ഭാര്യയെ മരത്തിൽ കെട്ടിവെച്ച് അദ്ദേഹം കൂട്ടിരിക്കുകയായിരുന്നു.

നേരം പുലർന്ന ശേഷം അതുവഴിയെത്തിയവരാണ് എട്ടുമണിയോടെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. 15 മിനിറ്റിനകം സ്ഥലത്തെത്തിയ സേനാംഗങ്ങൾ വല ഉപയോഗിച്ച് വീട്ടമ്മയെ താഴെയിറക്കി. മാനസികാസ്വാസ്ഥ്യം കാണിക്കുന്ന വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.