മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഐ പി എസ് രാജിവയ്ക്കും. രാഷ്ട്രീയ രംഗത്ത് സജീവമാകാനും പാര്‍ലെമെന്റിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനാണമാണ് നീക്കം. ചുരുക്കത്തില്‍ ഇറോം ശര്‍മ്മളയുടെ ദുര്‍വിധിയാണ് ജേക്കബ് തോമസിനെ കാത്തിരിക്കുന്നത്. ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് നീക്കം. ക്രൈസ്തവനായ തനിക്ക് ബി ജെ പിയില്‍ ഭാവിയുണ്ടെന്ന് അദ്ദേഹം കരുതുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കമ്മനം രാജശേഖരന്‍ ജേക്കബ് തോമസിന് അനുകൂലിച്ച് രംഗത്ത് വന്നത് ഇതിന്റ ഭാഗമാണെന്നു കേള്‍ക്കുന്നു. എന്നാല്‍ ജേക്കബ് തോമസ് അഴിമതിക്കാരനാണെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കേസില്‍ നിന്നും രക്ഷപ്പെടാനാണ് സര്‍വീസ് വിടുന്നതെന്നും സൂചനയുണ്ട്. സര്‍വീസ് വിട്ടാല്‍ ഹൈക്കോടതിയും ഉപദ്രവിക്കില്ല. ഇതുവരെ ജേക്കബ് തോമസ് ധരിച്ചിരുന്ന എല്ലാ മൂടുപടങ്ങളും അഴിഞ്ഞു വീണതില്‍ അദ്ദേഹം ഖിന്നനാണ്. തനിക്കെതിരെ ശത്രുക്കള്‍ ഒത്തുചേര്‍ന്നു എന്നാണ് അദ്ദേഹം സുഹൃത്തുക്കളോട് പറയുന്നത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കാന്‍ ജേക്കബ് കൊള്ളില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പറയുന്നതുപോലെ അദ്ദേഹം സത്യസന്ധനാണെങ്കില്‍ ഡയറക്ടറായിരുന്ന കാലയളവില്‍ ഏറ്റെടുത്ത ഒരു കേസെങ്കിലും തെളിയിക്കുമായിരുന്നു. ജിഷ കേസിലെ പ്രതിയെ പിടിച്ചതു മാത്രമാണ് സര്‍ക്കാറിന്റെ കഴിഞ്ഞ 10 മാസത്തെ ഏക നേട്ടം. കോട്ടയം സ്വദേശിയായ മനുഷ്യാവകാശ പ്രവര്‍ത്തകനു വേണ്ടിയാണ് ജിഷ കേസില്‍ ഒരു പ്രതി മാത്രമല്ല ഉള്ളതെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ജിഷയുടെ പിതാവിനെയും കൊണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പലവട്ടം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ടിരുന്നു. അദ്ദേഹം ജേക്കബ് തോമസിന്റെ സുഹൃത്താണ്. സഹപ്രവര്‍ത്തകരോടെല്ലാം വിരോധവും വൈരാഗ്യവും വച്ചു പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസെന്ന് സര്‍ക്കാര്‍ കരുതുന്നു. വിരോധത്തിന്റെ പേരില്‍ തന്നോട് താത്പര്യമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉപയോഗിച്ച് കേസ് കൊടുക്കുന്നതാണ് ജേക്കബ് തോമസിന്റെ ഹോബിയെന്നും സര്‍ക്കാര്‍ കരുതുന്നു. ജേക്കബ് തോമസിന് എക്‌സല്‍ കേരള എന്ന പേരില്‍ ഒരു സന്നദ്ധ സംഘടനയുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ മാതൃകയിലായിരിക്കും പ്രവര്‍ത്തനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ