തൃശൂർ: എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് നവമാധ്യമങ്ങൾ വഴി പ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഡിജിപിയുടെ നിർദേശപ്രകാരമാണ് ജേക്കബ് വടക്കുംചേരിക്കെതിരേ പോലീസ് കേസെടുത്തിരുന്നത്.

ഇയാൾക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഡിജിപിക്ക് കത്തു നൽകിയിരുന്നു. മന്ത്രിയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡിജിപി പോലീസിന് നിർദ്ദേശം നൽകിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുൻപും രോഗപ്രതിരോധ മരുന്നുകൾക്കെതിരേ നവമാധ്യമങ്ങൾ വഴി പ്രചരണം നടത്തി വിവാദത്തിൽ ഉൾപ്പെട്ടയാളാണ് ജേക്കബ് വടക്കുംചേരി. സമാനമായ കേസുകൾ ഇയാൾക്കെതിരേ മുൻപും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.