നടി പ്രിയ വാര്യര്‍ക്കെതിരെ വിമർശനം ഉന്നയിച്ച് കന്നട നടന്‍ ജഗ്ഗേഷ് ഫേസ്‌ബുക്ക് പോസ്റ്റിൽ എഴുതിയ കുറിപ്പും ഫോട്ടോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ അടുത്ത് ബംഗളൂരുവിലെ വൊക്കലിംഗ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ഒരു ചടങ്ങില്‍ അതിഥിയായി പ്രിയ പ്രകാശ് വാര്യര്‍ എത്തിയിരുന്നു. കലാ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ അവര്‍ക്കൊപ്പം വേദി പങ്കിടാന്‍ പ്രിയയ്ക്ക് എന്ത് അര്‍ഹതയാണ് ഉള്ളത് എന്നാണ് ജഗ്ഗേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

കുറിപ്പ് ഇങ്ങനെ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘അവര്‍ ഒരു എഴുത്തുകാരിയോ സ്വാതന്ത്ര്യ സമരസേനാനിയോ അല്ല. നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടിയുമല്ല. അനാഥരെ നോക്കി വളര്‍ത്തിയ മദര്‍തെരേസയുമല്ല. ചെറുപ്പക്കാരനെ നോക്കി കണ്ണിറുക്കിയത് കൊണ്ട് മാത്രം പ്രശസ്തി നേടിയ വെറുമൊരു സാധാരണ പെണ്‍കുട്ടിയാണ്.

നൂറോളം സിനിമകള്‍ ചെയ്ത സംവിധായകന്‍ സായിബാബക്കും നിര്‍മ്മലാനന്ദ സ്വാമിജിക്കും ഒപ്പമാണ് അവര്‍ വേദിയില്‍ ഇരുന്നത്. ഇത്രയും പ്രതിഭകള്‍ക്കു മുമ്പിൽ കണ്ണിറുക്കുന്ന ഒരു പെണ്‍കുട്ടിയെ മാതൃകയാക്കുന്നതിലൂടെ നമ്മുടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നത്. അതേസമയം താരത്തിന്റെ ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.