കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് അട്ടിമറിക്കാന്‍ ഐജിയും ഡിജിപിയും ശ്രമിക്കുന്നതായി കന്യാസ്ത്രീകള്‍. ക്രൈം ബ്രാഞ്ചിലേക്ക് അന്വേഷണം മാറ്റാന്‍ ആലോചി്ക്കുന്നത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചു. ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാന്‍ ഡിവൈ.എസ്.പിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുന്നില്ലെന്നും ഇപ്പോഴത്തെ അന്വേഷണസംഘത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.

ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതിന് പിന്നില്‍ ഡിജിപിയും ഐജിയുമാണ്. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതും ഇവരുടെ നേതൃത്വത്തിലാണ്. കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ കൈവശം ബിഷപ്പിനെതിരായി ലഭിച്ച പരമാവധി മൊഴികളും സാക്ഷികളുമുണ്ട്. അറസ്റ്റ് വൈകിപ്പിക്കുന്നതിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് പദ്ധതിയെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കേസ് ക്രൈം ബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചത്. എന്നാല്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം വിടുന്നത് സംബന്ധിച്ച് ഡിജിപി കോട്ടയം ജില്ലാ പോലീസ് മേധാവിയുമായി ചര്‍ച്ച നടത്തിയിരുന്നു. രണ്ടു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്പിയോട് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.