ടോം ജോസ് തടിയംപാട് ,ജോസ് മാത്യു

ജപ്പാൻ എന്നുപറയുന്നത് പ്രധാനപ്പെട്ട നാലു ദീപുകളുടെ സമുച്ചയമാണ് പന്ത്രണ്ടര കോടിയാണ് ജനസംഖ്യ. ജപ്പാന്റെ മതസാഹോദര്യവും സഹിഷണ്ണതയും ലോകം മാതൃകയാക്കേണ്ടതാണ് ജപ്പാൻ ചക്രവർത്തിയുടെ മതമായ ഷിന്ടോ മതത്തിന്റെ അനുയായികളാണ് 48.6 %. വിദേശ മതമാണെങ്കിലും രണ്ടാമത്തെ പ്രബലമായ മതമാണ് ബുദ്ധമതം. ഇതിനു 46.4 % അനുയായികളാണ് ഉള്ളത്. ക്രിസ്ത്യൻ 1.1 ശതമാനവും മറ്റെല്ലാ മതങ്ങളും കൂടി 4 % മാണുള്ളത്. ഇതിൽ 0.28 % മുസ്ലിം എന്നത് വലിയ സമാധാനമാണ് ആ രാജ്യത്തിനു നൽകുന്നത്. അതും 95 % കുടിയേറി വന്നവരും എന്നിട്ടും ബിൽലാദൻ ജപ്പാനെ ആക്രമിക്കും എന്ന് പറഞ്ഞെങ്കിലും ജപ്പാനിൽ ഇസ്ലാമിക ആക്രമണം ഇതുവരെ ഉണ്ടായില്ല എന്നാണ് അറിയുന്നത് .

എന്തുകൊണ്ടാണ് ഷിന്ടോ മതവും ബുദ്ധിസവും ചേർന്നുപോകുന്നതും ആ രാജ്യ൦ സമാധാനപരമായി പോകുന്നതും എന്ന് ചോദിച്ചാൽ അതിനുത്തരം ഈ രണ്ടു മതങ്ങൾക്കും മതപുസ്തകമോ കേന്ദ്രീകരിച്ച ദൈവങ്ങളോ ,പ്രവാചകന്മാരോയില്ല. ഇതിന്റെ രണ്ടിന്റെയും അടിത്തറ നിൽക്കുന്നത് പ്രകൃതി ആരാധനയിലും വ്യക്തി നവീകരണത്തിലുമാണ്. കൂടാതെ സ്വയമായി ഉരുത്തിരിഞ്ഞു വന്ന ഒരു കടുത്ത സാംസ്ക്കാരിക അടിത്തറ അവരുടെ സമൂഹത്തിനുണ്ട്. അത് തകർക്കാൻ സെമിറ്റിക്ക് മതങ്ങളായ സമാധാന മതങ്ങൾക്ക് അവിടെ ശക്തിയില്ല എന്നതാണ് ജപ്പാന്റെ സമാധാനത്തിന്റെ അടിത്തറ.

എന്താണ് രണ്ടു പ്രധാന മതങ്ങളുടെയും പഠിപ്പിക്കൽ എന്ന് നമുക്ക് നോക്കാം. പ്രകൃതിദത്ത ഘടകങ്ങൾ, പൂർവ്വികർ, ശ്രദ്ധേയരായ ചരിത്ര വ്യക്തികൾ എന്നിവയിൽ കാണപ്പെടുന്ന കാമി (ആത്മാക്കൾ അല്ലെങ്കിൽ ദേവതകൾ) ആരാധനയെ കേന്ദ്രീകരിച്ചുള്ള ജപ്പാനിലെ തദ്ദേശീയ മതമാണ് ഷിന്ടോ മതം . ഈ വിശ്വാസത്തിന് ഒരൊറ്റ സ്ഥാപകനോ വിശുദ്ധ ഗ്രന്ഥമോ ഇല്ല. കൂടാതെ ആചാരപരമായ ആചാരങ്ങൾ, ശുദ്ധീകരണം, ആരാധനാലയങ്ങളിലൂടെയും ചടങ്ങുകളിലൂടെയും ആത്മീയ ശക്തികളുമായുള്ള ബന്ധം നിലനിർത്തൽ എന്നിവയ്ക്ക് ഇത് പ്രാധാന്യം നൽകുന്നു.

നൂറ്റാണ്ടുകളായി വികസിച്ച പുരാതന ജാപ്പനീസ് ആത്മീയ ആചാരങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നുമാണ് ഷിന്റോ മതം ഉത്ഭവിച്ചത്. ഈ മതത്തിന് ഔപചാരിക സിദ്ധാന്തങ്ങളോ കർശനമായ ധാർമ്മിക നിയമങ്ങളോ ഇല്ല, പകരം ശരിയായ ആചാരങ്ങളിലൂടെയും ശുദ്ധമായ ഉദ്ദേശ്യങ്ങളിലൂടെയും മനുഷ്യരും കാമിയു൦ തമ്മിലുള്ള നല്ല ബന്ധം നിലനിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

പൊതു ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിലൂടെയും കാമിദാന എന്നറിയപ്പെടുന്ന കുടുംബ ബലിപീഠങ്ങളിൽ ആരാധന നടത്തുന്നതിലൂടെയും ജാപ്പനീസ് ആളുകൾ ഷിന്റോ പരിശീലിക്കുന്നു. സാധാരണ സ്ഥലത്തിനും പവിത്ര സ്ഥലത്തിനും ഇടയിലുള്ള അതിർത്തി അടയാളപ്പെടുത്തുന്ന ടോറിൽ ഗേറ്റുകൾ പോലുള്ള വ്യതിരിക്തമായ വാസ്തുവിദ്യാ ഘടകങ്ങൾ ഈ പുണ്യസ്ഥലങ്ങളിൽ ഉണ്ട്. ആരാധനാലയങ്ങൾ അല്ലെങ്കിൽ ഒന്നിലധികം ഘടനകളുള്ള സമുച്ചയങ്ങൾ ഉൾക്കൊള്ളുന്നു. അവയുടെ വാസ്തുവിദ്യാ ശൈലികൾ പ്രധാനമായും ഹീയാൻ കാലഘട്ടത്തിലാണ് രൂപപ്പെട്ടത്. പൂജാരിമാർ ശുദ്ധീകരണ ചടങ്ങുകൾ നടത്തുന്നു. വഴിപാടുകൾ അർപ്പിക്കുന്നു. പ്രാദേശിക കാമിയെ അല്ലെങ്കിൽ ദേവതകളെ ബഹുമാനിക്കുന്ന സീസണൽ ഉത്സവങ്ങളിൽ പങ്കെടുക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജാപ്പനീസ് സാമ്രാജ്യ കുടുംബം ഷിന്റോ പാരമ്പര്യങ്ങളുമായി ശക്തമായ ചരിത്ര ബന്ധങ്ങൾ നിലനിർത്തുന്നു.. സാമ്രാജ്യത്വ പാരമ്പര്യത്തിന്റെ പുരാണ പൂർവ്വികൻ എന്ന നിലയിൽ സൂര്യദേവതയായ അമതേരാസുവിന് പ്രത്യേക പ്രാധാന്യമുണ്ട്. ഷിന്റോ മതത്തിനു ജാപ്പനീസ് സാംസ്കാരിക സ്വത്വ൦ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കാണുള്ളത്. സീസണൽ ആഘോഷങ്ങൾ മുതൽ, പ്രകൃതിയോടുള്ള ആരാധന ഇതൊക്കെ ആധുനിക ജാപ്പനീസ് സമൂഹത്തിന്റെ സാംസ്ക്കാരിക മേന്മ രൂപപ്പെടുത്തുന്നതിനു സഹായിച്ചിട്ടുണ്ട് .

ആറാം നൂറ്റാണ്ടിൽ കൊറിയയിൽ നിന്ന് വന്ന ഒരു പ്രധാന വിശ്വാസ പാരമ്പര്യത്തെയാണ് ജപ്പാനിലെ ബുദ്ധമതം പ്രതിനിധീകരിക്കുന്നത്, നാല് ഉത്തമസത്യങ്ങളിലൂടെയും ജ്ഞാനോദയത്തിലേയ്ക്കുള്ള പാത പഠിപ്പിക്കുന്നതിലൂടെയും ഷിന്റോ പാരമ്പര്യങ്ങളുമായി സഹവർത്തിക്കുമ്പോൾ തന്നെ ധ്യാനരീതികൾ, ക്ഷേത്ര ആചാരങ്ങൾ, ദാർശനിക പഠിപ്പിക്കലുകൾ എന്നിവ ജാപ്പനീസ് ബുദ്ധമതം സംയോജിപ്പിക്കുന്നു.

നൂറ്റാണ്ടുകളായി ജാപ്പനീസ് സംസ്കാരവുമായി പൊരുത്തപ്പെടുന്ന ബുദ്ധമതം, ജാപ്പനീസ് സമൂഹത്തെ രൂപപ്പെടുത്തുന്ന വ്യത്യസ്തമായ സ്കൂളുകളും ആചാരങ്ങളും വികസിപ്പിച്ചെടുത്തു. പഠനത്തിന്റെയും സംസ്കാരത്തിന്റെയും കേന്ദ്രങ്ങളായി വർത്തിച്ച ക്ഷേത്രങ്ങളുടെ ശൃംഖലകളിലൂടെയാണ് മതം വ്യാപിച്ചിരിക്കുന്നത്. ചൈനയിൽ നിന്നും രാജാവ് വരുത്തിയ ബുദ്ധ പുരോഹിതന്മാർ ജാപ്പനീസ് ബുദ്ധമതത്തെ സമ്പന്നമാക്കി അവർ നടത്തിയ പുതിയ പഠിപ്പിക്കലുകൾ, വാസ്തുവിദ്യാ ശൈലികൾ, കലാ പാരമ്പര്യങ്ങൾ എന്നിവ ജപ്പാനെ പ്രോജ്വലമാക്കി .

ജാപ്പനീസ് ആളുകൾ വീട്ടിലെ ബലിപീഠങ്ങളിലെ ദൈനംദിന ആചാരങ്ങൾ, ക്ഷേത്ര സന്ദർശനങ്ങൾ, എന്നിവയിലൂടെ ബുദ്ധമതം ആചരിക്കുന്നു. ബുദ്ധക്ഷേത്രങ്ങൾ ജാപ്പനീസ് ജീവിതത്തിൽ, പ്രത്യേകിച്ച് ശവസംസ്കാര ചടങ്ങുകൾക്കും പൂർവ്വിക ആരാധനയ്ക്കും പ്രധാന പങ്കു വഹിക്കുന്നു. ബുദ്ധമത പഠിപ്പിക്കലുകളുടെ ഈ പ്രായോഗിക പ്രയോഗം, ജാപ്പനീസ് ദൈനംദിന ജീവിതത്തിൽ ബുദ്ധമത ആചാരങ്ങൾ ഷിന്റോ പാരമ്പര്യങ്ങളെ പൂരകമാക്കുന്ന പ്രകൃതിയോടുള്ള ആരാധന ഈ മതങ്ങളെ സമന്വയിപ്പിക്കുന്നു .

ഞങ്ങൾ മൂന്നുദിവത്തെ ഒസാക്ക സന്ദർശനം പൂർത്തിയാക്കി ജപ്പാന്റെ സാംസ്കാരിക തലസ്ഥാനവും 794 മുതൽ 1868 വരെ ജപ്പാന്റെ തലസ്ഥാനവും കലാകേന്ദ്രവുമായ കൊയോട്ടയിൽ എത്തി ജപ്പാനിലെ ഏറ്റവും അറിയപ്പെടുന്ന ഷിന്ടോ മതത്തിന്റെ അമ്പലമായ Fushimi -ku സന്ദർശനം നടത്തി. ഇവിടുത്തെ ഒരു ആരാധനാ മൂർത്തി കുറുക്കനാണ്. കുറുക്കന്റെ പ്രതിമകൾ അമ്പലത്തിന്റെ സമസ്ത മേഖലയിലും പ്രതിഷ്ഠിച്ചിട്ടുണ്ട്. Inariyama മലയിൽ 4 കിലോമീറ്റർ ചുറ്റളവിലാണ് ഈ ക്ഷേത്രം വ്യാപിച്ചുകിടക്കുന്നു. 10000 Toril ( പാരമ്പര്യമായ ജപ്പാന്റെ വാതിൽ ) കൊണ്ട് 4 കിലോമീറ്റർ ദൂരം അലങ്കരിച്ചിരിക്കുന്നു. ജപ്പാന്റെ ഭാഗ്യമായ ഓറഞ്ച് കളറുകളാണ് ഈ വാതിലുകൾക്കുള്ളത്. രണ്ടുമണിക്കൂർ മലകയറണം മുകളിലത്തെ സന്നിധാനത്തിൽ എത്താൻ. അവിടെ കണ്ട മറ്റൊരു ആചാരം ഒരു ഉരുളൻ കല്ല് എടുത്തു ഉയർത്തി താഴെ വയ്ക്കുക എന്നതാണ്. ഞാനും ജോൺ മുളയിങ്കലും ആ കല്ലുയർത്തി അനുഗ്രഹം തേടി പ്രേമിക്കുന്ന കാമുകി കാമുകന്മാർ ജപ്പാന്റെ പാരമ്പര്യ വസ്ത്രമായ കിമോണ അണിഞ്ഞു ഇവിടെ പ്രാർത്ഥനയ്ക്ക് എത്തുന്നു. ഈ ക്ഷേത്രത്തിലെ ശിൽപ്പചാതുര്യം അവിസ്മരണീയമാണ്.

പിന്നീട് ഞങ്ങളെല്ലാവരും കിമോണ ധരിച്ചു നിജോ കാസിൽ കാണുന്നതിനുവേണ്ടി പോയി ഷോഗൺ കാലഘട്ടത്തിൽ ഇവിടെയായിരുന്നു ജപ്പാന്റെ തലസ്ഥാനം. പിന്നീട് സമുറായികൾ അധികാരം പൂർണ്ണമായി രാജാവിന് തിരിച്ചു നൽകിയത് ഈ കൊട്ടാരത്തിൽ വച്ചാണ്. ജപ്പാന്റെ പഴയകാല കലാസൃഷ്ടികളും ഛായാ ചിത്രങ്ങളും ഈ കൊട്ടാരത്തിലുണ്ട് . കൊട്ടാരത്തിനു ചുറ്റുമുള്ള പൂന്തോട്ടം അതിമനോഹരമായിട്ടാണ് അലങ്കരിച്ചിരിക്കുന്നത്‌. പൂന്തോട്ടത്തിലെ സ്വർണ്ണകൊട്ടാരവും അതിമനോഹരം. കൊയോട്ടയിൽ പിന്നീട് കണ്ടത് ഒരു വൈൻ ഫാക്ടറി ആയിരുന്നു. പഴയകാലത്ത് അരിയിൽനിന്നും വൈൻ ഉത്പാദിപ്പിച്ചിരുന്നത് അവിടെ കാണാൻ കഴിഞ്ഞു. അവിടെ നിന്നും ഞങ്ങൾ എല്ലാവരും വൈൻ വാങ്ങി തിരിച്ചു കൊമോക്കവ നദി തീരത്തുകൂടി നടന്നപ്പോൾ ആ നദിയുടെ വിശുദ്ധി കാണാൻ കഴിഞ്ഞു. ഇതു സൂചിപ്പിക്കുന്നത് ജപ്പാൻകാരുടെ പ്രകൃതിയാരാധനയാണ് .

യാത്രാ വിവരണം തുടരും…