ലജ്ജാവതിയേ എന്ന ഒറ്റ പാട്ട്  കൊണ്ട് മലയാളികളെ കീഴടക്കിയ ഗായകനാണ് ജാസി ഗിഫ്റ്റ്. മലയാളത്തില്‍ നിന്നും തമിഴിലേക്ക് ചേക്കേറിയ ജാസി ഗിഫ്റ്റിനെ  തമിഴ്സിനിമ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ജാസി ഗിഫ്റ്റിന്റെ സംഗീത ജീവിതത്തെ കുറിച്ച് ആളുകള്‍ക്കെല്ലാം അറിയാം. എന്നാല്‍ കുടുംബ കാര്യങ്ങള്‍ കുടുംബത്തില്‍ തന്നെ വയ്ക്കാനാണ് ജാസിഗിഫ്റ്റിന് ഇഷ്ടം. ഭാര്യയുടെ ഫോട്ടോ പോലും പുറത്ത് കാണിക്കാന്‍ താത്പര്യമില്ലാത്ത ആളാണ്‌ ജാസി ഗിഫ്റ്റ്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.

സുന്ദരിയായ ഭാര്യയെ ലഭിച്ചതില്‍ താന്‍ സന്തുഷ്ടനാണ് എന്നാണു ജാസി ഗിഫ്റ്റ് പറയുന്നത്. എന്നാല്‍  ഭാര്യയുടെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിനോടും പ്രസിദ്ധീകരിയ്ക്കുന്നതിനോടും  താത്പര്യമില്ല. സ്വകാര്യതകള്‍ അങ്ങനെ തന്നെ ഇരിക്കട്ടെയെന്നാണ് ജാസി ഗിഫ്റ്റിന്റെ  അഭിപ്രായം. 2012, സെപ്റ്റംബര്‍ 12 നായിരുന്നു ജാസി ഗിഫ്റ്റിന്റെയും അതുല്യ ജയപ്രകാശിന്റെയും വിവാഹം.  അധ്യാപികയാണ് ഭാര്യ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാഫല്യം എന്ന ചിത്രത്തിന് സംഗീതമൊരുക്കിക്കൊണ്ടാണ് ജാസി ഗിഫ്റ്റിന്റെ തുടക്കം. മൂന്നാമത്തെ ചിത്രമാണ് ഫോര്‍ ദ പീപ്പിള്‍. ഈ ചിത്രത്തിലെ ഗാനങ്ങളിലൂടെ ജാസി ഗിഫ്റ്റ് ഹിറ്റായി. തുടര്‍ന്ന് ബല്‍റാം വേഴ്‌സസ് താരാദാസ് ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ക്ക് വേണ്ടി ഗാനങ്ങള്‍ ഒരുക്കി. ഹുഡുകടാ എന്ന ചിത്രത്തിലൂടെ കന്നട സിനിമാ ലോകത്ത് എത്തിയ ജാസി സഞ്ജു വേഡ്‌സ് ഗീത എന്ന ചിത്രത്തിലൂടെ അവിടെയും തിളങ്ങി. നിരവധി പുരസ്‌കാരങ്ങള്‍ ഈ ചിത്രത്തിലൂടെ ജാസി നേടി. മൈന എന്ന കന്നട ചിത്രവും ജാസി ഗിഫ്റ്റിന്റെ കരിയര്‍ നേട്ടമാണ്. ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതും കന്നടയിലാണ്.