ലുക്ക് ഔട്ട് നോട്ടീസിന് ജാസ്മിൻഷായുടെ മറുപടി ഫേസ് ബുക്കിലൂടെ . ഞാൻ ഖത്തറിൽ ഉണ്ട് എന്നും ഒളിവിലല്ല എന്നും ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു .

ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം .

ഇന്ന് രാവിലെയാണ് മുഴുവൻ പത്രങ്ങളിലും എനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതായി മാധ്യമങ്ങളിലൂടെ അറിഞ്ഞത്. എന്റെ മക്കളോടൊപ്പം വെക്കേഷൻ ചിലവഴിക്കാനായി ഖത്തറിലുള്ള വിവരം എന്റെ എല്ലാ സുഹൃത്തുക്കൾക്കും അറിയാം. മുൻപ് എന്നെക്കുറിച്ച് ഒരു വാർത്ത വന്നപ്പോൾ ഫേസ്ബുക്കിലും ഇത് സംബന്ധിച്ച് പോസ്റ്റ് ഇട്ടിരുന്നു. സെപ്റ്റംബർ 7 മുതൽ ഒഫീഷ്യലായി ഞാൻ പങ്കെടുക്കുന്ന പരിപാടികൾ അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതെല്ലാം അറിഞ്ഞിട്ടും കൊടും കുറ്റവാളികളെന്ന പോലെ ഞങ്ങളോട് പെരുമാറുന്നത് എന്തിനാണ്? അന്യോഷണ സംഘം വിളിപ്പിച്ചപ്പോഴല്ലാം ഹാജരായിട്ടുള്ളതും മൊഴികളും, രേഖകളും നൽകിയിട്ടുള്ളതുമാണ്. ശേഷം നാളിത് വരെ അന്വോഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള യാതൊരു നോട്ടീസും ലഭിച്ചിട്ടില്ല. ആഗസ്റ്റ് അവസാന വാരം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തെളിവു ശേഖരണാർത്ഥം എന്റെ വീട്ടിലും, നാട്ടിലും പോയപ്പോഴും സുഹ്യുത്തുക്കളുടെ ഇടയിൽ ഒക്കെ എന്നെപ്പറ്റി അന്യോഷിച്ചപ്പോഴും ഞാൻ ഓണ സമയത്ത് നാട്ടിൽ വരുമെന്ന വിവരവും പറഞ്ഞിരുന്നു. ഇതൊക്കെയായിട്ടും സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വോഷണ സംഘം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഭരണ പക്ഷത്തെ ട്രേഡ് യൂണിയന്റെയും – മാനേജ്മെൻറ്കളുടെയും വക്താവ് എന്ന പോലെയാണ് കേസന്യോഷിക്കുന്ന സി ഐ രാജേഷ് പെരുമാറുന്നത്. എനിക്കെതിരെ രാഷ്ട്രീയ പ്രേരിതമായി എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബഹു.ഹൈക്കോടതിയുടെ പരിഗണനയിൽ ആണുള്ളത്. 18.09.2019 ന് കേസ് എടുക്കുമെന്നിരിക്കെ ആര് വിളിച്ചാലും എന്നെ ലഭ്യമാകുമെന്നിരിക്കെ സി.ഐ രാജേഷിന്റെ നടപടി അപക്വമാണ്.പൊതു സമൂഹത്തിൽ എന്റെയും സംഘടനയുടെയും പേര് മോശമാക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെയാണ് അദ്ദേഹം ഇത് ചെയ്തിരിക്കുന്നത്. അന്വേഷണത്തിൽ ഒരു തെളിവും നാളിത് വരെ ബഹു.ഹൈക്കോടതിയിൽ സമർപ്പിക്കാൻ കഴിയാത്ത ഇദ്ദേഹത്തെ മാറ്റി, പുതിയ അന്യോഷണ സംഘത്തെ പ്രഖ്യാപിക്കണമെന്ന ബഹു.ഹൈക്കോടതിയുടെ ഓർഡർ അട്ടിമറിച്ച് വീണ്ടും അതേ ഉദ്യോഗസ്ഥനെ തന്നെ അന്യോഷണ ചുമതല ഏൽപ്പിച്ചത് തന്നെ രാഷ്ട്രീയ- മുതലാളിത്ത ഗൂഢാലോചനയുടെ ഭാഗമാണ്. അന്വോഷിക്കുന്ന ഓരോ ഘട്ടത്തിലും വിവരങ്ങൾ മാധ്യമങ്ങൾ വഴി പുറത്ത് നൽകിയ ഈ ഉദ്യോഗസ്ഥന്റെ ഏക ഉദ്ദേശ്യവും എന്റെ പേര് പൊതു സമൂഹത്തിൽ അപകീർത്തിപ്പെടുത്തുക എന്നത് മാത്രമാണ്. ബഹു.കോടതിയിൽ നിന്നും നീതി ലഭിക്കും എന്ന ഉറച്ച വിശ്വാസമുള്ളത് കൊണ്ട് .ഇത് വരെ അന്യോഷിച്ച തെളിവുകൾ മാധ്യമ വിചാരണ ചെയ്ത അപമാനിക്കാം എന്നല്ലാതെ നീതിന്യായ കോടതിയിൽ ചിലവാകില്ല എന്ന തിരിച്ചറിവ് അന്യോഷണ ഉദ്യോഗസ്ഥനുമുണ്ട്.

എന്തായാലും ബഹു.ഹൈക്കോടതി ഞാൻ നൽകിയ ഹർജി പരിഗണിക്കുന്നതിന് മുൻപ് തന്നെ നാട്ടിൽ വരും. അത് വരെ എന്റെ ചോരക്ക് വേണ്ടി ദാഹിക്കുന്നവർ മുറവിളി കൂട്ടട്ടെ…
എനിക്ക് വേണ്ടി വാദിക്കാൻ രാഷ്ട്രീയ-മത-സാമുദായിക സംഘടനകൾ ഉണ്ടാകില്ല. പക്ഷേ എന്നെയറിയുന്ന ,ഞാനറിയുന്ന മുഴുവൻ പേരുമുണ്ടാകും. ഒറ്റക്കാര്യം മാത്രം ഉറപ്പ് തരുന്നു, എന്നെ സ്നേഹിച്ചവർക്ക്, പിന്തുണച്ചവർക്ക് തല ഉയർത്തിപ്പിടിക്കാൻ നാളുകൾ അതികം വേണ്ട.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്നേഹപൂർവ്വം,

പിടികിട്ടാപ്പുള്ളി

ജാസ്മിൻഷ.എം