ഇന്ത്യയുള്‍പ്പടെയുള്ള 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലെത്താന്‍ ഇനി വിസ വേണ്ട. സൗദി അറേബ്യയും സഖ്യ രാജ്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം മറികടക്കുന്നതിന്റെ ഭാഗമായാണ് ഖത്തറിന്റെ നടപടി.

യുകെ, യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നിവ ഉള്‍പ്പടെയുള്ള 80 രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് ഇനി മുതല്‍ ഖത്തറില്‍ പ്രവേശിക്കാന്‍ വിസ വേണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ഖത്തര്‍ മന്ത്രാലയം

പാസ്പോര്‍ട്ട്, മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് എന്നീ രേഖയുള്ളവര്‍ക്ക് ഇനി മുതല്‍ സന്ദര്‍ശക വിസയില്ലാതെ ഖത്തറിലെത്താം. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് 180 ദിവസം മുതല്‍ 30 ദിവസം വരെയുള്ള കാലയളവില്‍ രാജ്യത്ത് തങ്ങാമെന്നും മന്ത്രാലയം അറിയിക്കുന്നു. ഏത് രാജ്യത്തിന് നിന്നുമുള്ളവരാണ് എന്നത് അനുസരിച്ചിരിക്കും ഈ കാലയളവ്.

ഇതോടെ സന്ദര്‍ശകര്‍ക്ക് എളുപ്പം എത്താവുന്ന രാജ്യമായി മാറും ഖത്തര്‍. നിക്ഷേപകരെ കണ്ടെത്തുന്നതിന്റെയും ടൂറിസം മേഖലയുടെ പോഷണവും ലക്ഷ്യമിട്ടാണ് ഖത്തര്‍ നീക്കം